അഴിമുഖം പ്രതിനിധി
ബോളിവുഡ് താരമായ അനുഷ്ക ശര്‍മ്മയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കുന്നതിന് എതിരെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. കോഹ്ലിയും അനുഷ്കയും തമ്മിലെ പ്രണയ ബന്ധം കഴിഞ്ഞമാസം തകര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് അനുഷ്കയെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്തു തുടങ്ങിയത്.
അനുഷ്ക ശര്‍മ്മയെ നിര്‍ത്താതെ പരിഹസിക്കുന്നവരെയോര്ത്ത് ലജ്ജിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും കുറിച്ചു. കുറച്ച് കരുണ കാണിക്കൂ. അവര്‍ എനിക്ക് നല്ലത് മാത്രമേ നല്‍കിയിട്ടുള്ളൂവെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.
രണ്ടുവര്‍ഷത്തോളം കോഹ്ലിയും അനുഷ്കയും പ്രണയത്തിലായിരുന്നു. കോഹ്ലിയുടെ കളിയില്‍ എന്തെങ്കിലും വീഴ്ച വന്നാല്‍ അതിനെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇരുവരേയും കുറ്റപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.