UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടിപി ചന്ദ്രശേഖരന്‍ വധം : കേസ് സിബിഐയ്ക്ക് വിടുന്നത് പരിഗണനയില്‍ – കേന്ദ്രം

അഴിമുഖം പ്രതിനിധി

ടിപി ചന്ദ്രശേഖരന്‍ കൊലപാതകക്കേസ് സിബി ഐക്ക് അന്വേഷിക്കുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിയ കത്തിനുള്ള മറുപടിയായാണ്‌ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് വിടണം എന്നാവശ്യപ്പെട്ട്  കെ.കെ.രമ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പല തവണ കേന്ദ്ര സര്‍ക്കാരിനു കത്തയച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍