UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ത്രിരാഷ്ട്ര സന്ദര്‍ശനം: മോദി ബല്‍ജിയത്തിലെത്തി

അഴിമുഖം പ്രതിനിധി

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സിലെത്തി. ബല്‍ജിയത്തില്‍ നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മോദി ബല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മൈക്കേലുമായി കൂടിക്കാഴ്ച നടത്തും.

13- ാമത്‌ ഇന്ത്യ-ഇയു ഉച്ചകോടിയാണ് ബ്രസ്സല്‍സില്‍ നടക്കുന്നത്. ബ്രസ്സല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും നടന്ന ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

നാളെ മോദി നാലാമത് ആണവ സുരക്ഷ ഉച്ചകോടിയില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോകും. രണ്ട് ദിവസത്തെ ഉച്ചകോടിക്കുശേഷം ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളില്‍ മോദി സൗദി അറേബ്യയും സന്ദര്‍ശിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍