UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശ്ശേരിയിലും ന്യൂമാഹിയിലും നിരോധനാജ്ഞ; പാലക്കാട് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

അക്രമത്തിന് കാരണമാവുന്നതരത്തിലുള്ള പ്രകോപനങ്ങൾ ഒഴിവാക്കാൻ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ പാടില്ലെന്ന് സമാധാനയോഗത്തിൽ തീരുമാനമായി.

തലശ്ശേരിയില്‍ മേഖലയിൽ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നിരോധനാജ്ഞ. നാളെ വരൊണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച എ എൻ ഷംസീർ എംഎൽഎയുടെയുടെയും ബിജെപി എംപി വി മുരളീധരന്റെയും വീടുകൾക്ക് നേരെ ബോംബേറുൾപ്പെടെ ഉണ്ടായതിന് പിറകെയായിരുന്നു കണ്ണുരിൽ സർവകക്ഷിയോഗം സംഘടിപ്പിച്ചത്.

അതേസമയം, ജില്ലയില്‍ ഇപ്പോഴും സംഘർഷ സാധ്യത നില നിൽക്കുന്നതിനാൽ അക്രമത്തിന് കാരണമാവുന്നതരത്തിലുള്ള പ്രകോപനങ്ങൾ ഒഴിവാക്കാൻ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ പാടില്ലെന്ന് സമാധാനയോഗത്തിൽ തീരുമാനമായി. തങ്ങളുടെ പ്രവർത്തകർക്ക് ഇതുസംബന്ധിച്ച നിർ‌ദേശവും നേതാക്കൾ കൈമാറിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം സമാധാന യോഗം നടക്കുമ്പോള്‍ തലശേരിയിൽ ഡിവൈഎഫഐ പ്രകടനത്തിനിടെ കല്ലേറുണ്ടായ സംഭവവും റിപ്പോർട്ട് ചെയ്തു. അതീവ ജാഗ്രത തുടരുന്ന കണ്ണൂർ ജില്ലയിൽ അക്രമങ്ങളുമായി ബന്ധപ്പെട്ട 34പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട. 13 കേസുകളും രജിസ്റ്റര്‍ ചെയ്തു.

അതേസമയം, ഒരു ദിവസം ശാന്തമായിരുന്ന പാലക്കാട് ജില്ലയിലിൽ വീണ്ടും ആക്രമം റിപ്പോർട്ട് ചെയ്തു. പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് ഇന്നലെ വെട്ടേറ്റു. ചെർപ്പുളശ്ശേരി സ്വദേശിയായ ഷബീറലിക്ക് വെട്ടേറ്റത്. അര്‍ദ്ധ രാത്രി മുഖംമൂടി ധരിച്ച് ബൈക്കില്‍ വന്ന സംഘമാണ് വീട്ടില്‍ കയറി വെട്ടിയത്.
ചെറുപ്പളശ്ശേരിക്ക് പുറമെ അട്ടപ്പാടിയിലും പട്ടാമ്പിയിലും ഇന്നലെ നേരിയ സംഘ‍ർഷമുണ്ടായി. അട്ടപ്പാടിയിൽ സിപിഎം -ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ 4പേർക്ക് പരിക്കേറ്റു. ഹർത്താൽ ദിവസം വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് ഇടയാക്കിയത്. പരിക്കേറ്റ സിപിഎം പ്രവർത്തകരെ കോട്ടത്തറ ഗവ ആശുപത്രിയിലും ബിജെപി പ്രവർത്തകരെ അഗളി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

‘അവനൊക്കെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ മതി, ഞങ്ങളിത് എവിടെ നിന്നുണ്ടാക്കും?’ മിഠായിത്തെരുവില്‍ നടന്നത് ആസൂത്രിത കലാപ ശ്രമം; ഇനി പേടിച്ച് പിന്മാറില്ലെന്ന് വ്യാപാരികള്‍

വർഗീയത, ജാതീയ വെറുപ്പ്, സ്ത്രീവിരുദ്ധത, ഇതാണ് ഇന്ത്യയുടെ ആശങ്ക; ഈ വെറുപ്പ് ചീറ്റുന്നവരെ എങ്ങനെ നേരിടാം? ടീസ്റ്റ സെറ്റല്‍വാദ് എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍