അഴിമുഖം പ്രതിനിധി
അമൃത്സര്‍ (ഈസ്റ്റ്) ബിജെപി എംഎല്‍എയും ശിരോമണി അകാലിദള്‍-ബിജെപി സര്‍ക്കാരിലെ ചീഫ് പാര്‍ലമെന്ററി സെക്രട്ടറിയുമായി നവജ്യോത് കൗര്‍ സിദ്ദു ബിജെപിയില്‍ നിന്നും രാജി വച്ചു. ഒടുവില്‍ ഞാന്‍ ബിജെപിയില്‍ നിന്നും രാജി വച്ചു. ഭാരം ഒഴിഞ്ഞു, അവര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
രാജി വച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു. മുന്‍ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദുവും ഭാര്യയും ബിജെപിയുടെ പഞ്ചാബ് ഘടകവും എസ് ജെ ഡി നേതൃത്വവുമായും അത്ര നല്ല ബന്ധത്തിലായിരുന്നില്ല.
നവജ്യോത് കൗര്‍ എല്ലാരേയും ഏപ്രില്‍ ഫൂള്‍ ആക്കുന്നുവെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാല്‍ തന്റെ മണ്ഡലത്തോട് ബാദല്‍ സര്‍ക്കാര്‍ ചിറ്റമ്മനയം കാണിക്കുകയാണെന്ന് അവര്‍ പിന്നാലെ ആരോപിച്ചു.
തുടര്‍ന്ന് അവര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.