UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടക്കുന്നത് തനിക്കെതിരായ നീക്കം: മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചക്കള്‍ക്കുശേഷം കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ കെ സി ജോസഫ്, ബെന്നി ബെഹനാന്‍, കെ ബാബു തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആരേയും ബലിയാടാക്കാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞു.

വിവാദ തീരുമാനങ്ങളെല്ലാം മന്ത്രിസഭയുടേതാണെന്നും ഇതിന്റെ ഉത്തരവാദിത്വം തനിക്കാണെന്നും ചാണ്ടി നേതാക്കളോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് തനിക്കെതിരായ നീക്കമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. പട്ടിക പുറത്തുവന്നിട്ട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം തര്‍ക്ക സീറ്റുകളില്‍ ഒഴികെയുള്ളവയിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ധാരണയായി. അഞ്ച് തര്‍ക്ക സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ ഹൈക്കമാന്‍ഡിനും കേരള നേതാക്കള്‍ കൈമാറുകയും ചെയ്തു. തൃപ്പൂണിത്തുറയില്‍ കെ ബാബു, എംഎ ചന്ദ്രശേഖരന്‍, എന്‍ വേണുഗോപാല്‍, ഇരിക്കൂറില്‍ കെസി ജോസഫ്, സജീവ് ജോസഫ്, കോന്നിയില്‍ അടൂര്‍ പ്രകാശ്, പി മോഹന്‍രാജ്, കൊച്ചിയില്‍ ഡൊമനിക് പ്രസന്റേഷന്‍, ടോണ് ചമ്മിണി, തൃക്കാക്കരയില്‍ ബെന്നി ബെഹനാന്‍, പിടി തോമസ് എന്നിവരടങ്ങിയ പാനലാണ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളത്.

തര്‍ക്കം പരിഹരിക്കാന്‍ ഫോര്‍മുലയായിട്ടില്ലെന്നും എന്നാല്‍ എല്ലാം മംഗളമായി പരിഹരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതേ കുറിച്ച് പ്രതികരിക്കാന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തയ്യാറായില്ല. ചെന്നിത്തല മുകുള്‍ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്നും ചെന്നിത്തലയുടേയും സുധീരന്റേയും കൂട്ടായ നേതൃത്വം ഉണ്ടാകുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സുധീരന്‍ കൂടിക്കാഴ്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍