UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത എസ് നായര്‍

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത എസ് നായര്‍. ഏഷ്യാനെറ്റ് ന്യൂസിനോട് സരിത വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സരിത ജയിലില്‍ ആയിരിക്കേ എഴുതിയ കത്തും പുറത്തു വിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചതെന്ന് സരിത പറയുന്നു.

ഒരു സംസ്ഥാന മന്ത്രിയുടെ വീട്ടില്‍ വച്ച് ഒരു മുന്‍ കേന്ദ്രമന്ത്രി ബലാല്‍സംഗം ചെയ്തുവെന്നും സരിത വെളിപ്പെടുത്തുന്നുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ തന്നെ കേന്ദ്ര മന്ത്രിമാര്‍ക്കു കാഴ്ച വയ്ക്കാന്‍ ശ്രമിച്ചുവെന്നും സരിത ആരോപിക്കുന്നുണ്ട്.

സരിതയെ ഉമ്മന്‍ചാണ്ടി ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയെ പിതൃതുല്യനെന്നാണ് സരിത പറഞ്ഞ് ആ ആരോപണം നിഷേധിച്ചത്. മുഖ്യമന്ത്രി ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നും സരിത ആരോപിച്ചു.

ഏഷ്യാനെറ്റിന്റെ കൈവശമുള്ള കത്ത് സരിത 2013 മാര്‍ച്ച് 19-ന് എഴുതിയതാണെന്ന് അവര്‍ സമ്മതിക്കുന്നുണ്ട്. അതില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ തന്റെ കുടുംബത്തേയും കുട്ടികളേയും കരുതി പുറത്തുവിടരുതെന്നും സരിത ഏഷ്യാനെറ്റിനോട് അപേക്ഷിക്കുന്നുണ്ട്. കത്ത് സോളാര്‍ കമ്മീഷന് നല്‍കാതിരുന്നത് അപമാനം ഭയന്നാണെന്ന് സരിത പറയുന്നു. 

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് സരിത എഴുതിയ കത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ആ ബന്ധമാണ് ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് ദുരുപയോഗം ചെയ്തതെന്ന് സരിത പറയുന്നു.

തനിക്കെതിരെ മൂന്ന് വര്‍ഷമായി തുടരുന്ന വേട്ടയാടലിന്റെ ഭാഗമാണിതെന്നും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാന ശ്രമമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിത തന്നെ താന്‍ പിതൃതുല്യനാണെന്ന് പറഞ്ഞിട്ടുണ്ട്. സരിത ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തല്‍ രാഷ്ട്രീയേതര ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍