സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷ പ്രസംഗം.
കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ ബഹളം ഉണ്ടാക്കിയവരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബൈപ്പാസ് ഉദ്ഘാടചടങ്ങിൽ സംസാരിക്കുന്നതിനിടെ ശരണം വിളിച്ച് പ്രതിഷേധിച്ചവരെയാണ് മുഖ്യമന്ത്രി പ്രധാമന്ത്രയുടെ സാന്നിധ്യത്തിൽ വിമർശിച്ചത്. ശബ്ദമുണ്ടാക്കാനായി മാത്രം ചിലരെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ചിലർ ശരണംവിളിച്ചു പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം എന്ന് ആവശ്യപ്പെട്ട അദ്ദേഹം ചടങ്ങ് എന്തുംകാണിക്കാനുള്ള വേദിയാണെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞായിരുന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷ പ്രസംഗം. കേരളത്തില്‍ ഒന്നും നടക്കുന്നില്ല എന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്നേപൂര്‍വം പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. എല്‍.ഡി.എഫ് അധികാരത്തിലേറിയ ഘട്ടത്തില്‍ ഞങ്ങള്‍ പ്രധാനമന്ത്രിയെ കാണാന്‍ചെന്ന സമയത്തായിരുന്നു ഇത്. കേരളത്തില്‍ പലതും ശരിയായി നടപ്പാക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഉദാഹരണമായി ഗെയില്‍ പൈപ്പ് ലൈന്‍ ചൂണ്ടിക്കാട്ടി. ശരിയായിരുന്നു. ഗെയില്‍പൈപ്പ് ലൈന്‍വല്ലാതെ മുടങ്ങിക്കിടക്കുകയായിരുന്നു. അടുത്തതവണ കാണുമ്പോള്‍ അതില്‍ മാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കാം എന്ന് പറഞ്ഞു.
കേരളം അദ്ദേഹത്തിന് കൊടുത്ത വാക്ക് പാലിച്ചിരിക്കുന്നു. നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ഥ്യമാകുന്നു. ഇപ്പോള്‍ ആത്മവിശ്വാസത്തോടെ പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായി ഒട്ടേറെ പദ്ധതികള്‍. ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്ന ബൈപ്പാസ് അടക്കമുള്ള ദേശീയ പാതാ വികസനം. നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതികളാണെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണല്‍ ഹൈവേയുടെ വികസനം മാത്രമല്ല. രണ്ട്ഭാഗത്ത് രണ്ട് റോഡ്. ഒന്ന് മലയോര ഹൈവേ മറ്റൊന്ന് തീരദേശ ഹൈവേ അതിനുള്ള പണം സംസ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. ഇതോടൊപ്പം തന്നെ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലപാത. 2020 ആകുമ്പോഴേക്ക് ജലപാത പൂര്‍ണതിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.
ശ്രീ പത്മനാഭനോട് പ്രാര്‍ത്ഥിച്ചത് 130 കോടി ഇന്ത്യക്കാരുടെ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി: മോദി
കൊല്ലം ബൈപാസ് രാജ്യത്തിന് സമർപ്പിച്ചു; കേരള പുനർനിർമാണം കാര്യക്ഷമാക്കണമെന്ന് പ്രധാനമന്ത്രി