ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മൗതുസി മണ്ഡലും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സോമ ബര്‍മനുമാണ് അറസ്റ്റിലായത്.
കൊല്‍ക്കത്തിയില്‍ 16 പട്ടിക്കുട്ടികളെ ക്രൂരമായി തല്ലിക്കൊന്ന രണ്ട് നേഴ്സിങ് വിദ്യാര്‍ത്ഥിനികളെ അറസ്റ്റ് ചെയ്തു. നീല്‍ രത്തന്‍ സിര്‍കാര്‍ ഹോസ്പിറ്റലിലെ വിദ്യാര്‍ഥികളാണിവര്‍. ജനുവരി 13നാണ് സംഭവം. പട്ടിക്കുട്ടികളെ തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് മൃഗസ്നഹികള് ഇവര്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി എത്തുകയായിരുന്നു.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മൗതുസി മണ്ഡലും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സോമ ബര്‍മനുമാണ് അറസ്റ്റിലായത്. ഹോസ്റ്റിലിന് സമീപത്തുണ്ടായിരുന്ന 16 പട്ടിക്കുഞ്ഞുങ്ങളെ തല്ലിക്കൊന്ന് പ്ലാസ്റ്റിക് ബാഗിലാക്കി ഗൈനക്കോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മാലിന്യക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് അന്വേഷണം നടത്തിയ ഹോസ്പിറ്റല്‍ സൂപ്രണ്ട് പറയുന്നത്. 16 പട്ടിക്കുട്ടികളെ കൊല്ലാന്‍ രണ്ട് പേര്‍ക്ക് മാത്രമായി സാധ്യതയില്ലെന്നാണ് സൂപ്രണ്ട് സംശയിക്കുന്നത്.