UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യാനെറ്റ് പുറത്തു വിട്ട സരിതയുടെ കത്തിന് പിന്നില്‍ ഗണേശെന്ന് ഫെനി

അഴിമുഖം പ്രതിനിധി

സരിത എസ് നായര്‍ എഴുതിയ കത്ത് പുറത്തു വന്നതിന് പിന്നില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ബി നേതാവുമായ കെ ബി ഗണേശ് കുമാറാണെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് കഴിഞ്ഞ ദിവസം പുറത്തു വിട്ട കത്തില്‍ പുതിയ പല കാര്യങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അവയില്‍പ്പെടുന്നതാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരായ ആരോപണവും. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് സരിത വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ആരോപണം രാഷ്ട്രീയേതര ഗൂഢാലോചനയാണെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ താഴെയിറക്കാന്‍ കൂട്ടു നില്‍ക്കാന്‍ ഗണേശ് കുമാറിന്റെ പി എ പ്രദീപ് കുമാര്‍ കഴിഞ്ഞമാസം ഒമ്പതിന് വാഗ്ദാനം ചെയ്തുവെന്ന് ഫെനി പറഞ്ഞു. ഫോണിലൂടെ ഗണേശും ഇതേ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ താന്‍ അത് തള്ളിക്കളഞ്ഞുവെന്നും ഫെനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍