UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയ പതാകയെ അപമാനിച്ചതിന് മോദിക്കെതിരെ കേസ്

അഴിമുഖം പ്രതിനിധി

ദേശീയ പതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കേസെടുത്തു. അന്താരാഷ്ട്ര യോഗ ദിനത്തിലും അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയപ്പോഴും ദേശീയ പതാകയെ അപമാനിച്ചുവെന്ന് ആരോപിച്ച് ആഷിഷ് ശര്‍മ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് കോടതി മോദിക്ക് എതിരെ കേസെടുത്തത്.

യോഗ ദിനത്തില്‍ ദേശീയ പതാകയെ തൂവാലയായി ഉപയോഗിച്ചു, അമേരിക്കന്‍ പ്രസിഡന്റിന് സമ്മാനിച്ച ദേശീയ പതാകയില്‍ കയ്യൊപ്പിട്ടു എന്നാണ് പരാതിക്കാരന്‍ ദേശീയ പതാകയെ മോദി അപമാനിച്ച സംഭവങ്ങളായി പരാതിയില്‍ പറയുന്നത്. ദേശീയ പതാകയില്‍ എഴുതുന്നത് പതാകയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്ന് 2002-ലെ ഇന്ത്യന്‍ പതാക നിയമത്തില്‍ പറയുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിനും മോദിക്കും എതിരെ സംസാരിക്കുന്നവര്‍ക്ക് എതിരെ രാജ്യത്തുടനീളം ബിജെപി പ്രവര്‍ത്തകര്‍ രാജ്യദ്രോഹ കുറ്റത്തിന് കേസ് നല്‍കി കൊണ്ടിരിക്കുമ്പോഴാണ് മോദിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍