UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ലിന്റിന്റെ അച്ഛൻ തോമസ് ജോസഫിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും

ക്ലിന്റിന്റെ അച്ഛൻ തോമസ് ജോസഫിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും. ക്ലിന്റിന്റെ ശവക്കല്ലറയിൽ അവൻ മാത്രം മതിയെന്നും അവന്റെ പേരിൽത്തന്നെ ആ കല്ലറ നിലനില്‍ക്കണമെന്നുമുള്ള ആഗ്രഹമാണ് സ്വന്തം ശരീരം മെഡിക്കൽ കോളജിന് ദാനം ചെയ്യാൻ തോമസ് ജോസഫിനെ പ്രേരിപ്പിച്ചത്. താൻ മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക് കെമാറാനായി ഫോർട്ട് എന്ന ഏജൻസിയെ അദ്ദേഹം ഏൽപ്പിച്ചിരുന്നതായി മാത‍ൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

മഞ്ഞുമ്മൽ സെയ്ന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ ക്ലിന്റിനെ അടക്കംചെയ്ത കല്ലറ 45 വർഷത്തേക്ക് വാങ്ങിയിരുന്നു ഇവർ. ഈ കല്ലറ ക്ലിന്റിന്റെ ഓർമയ്ക്കായി നിലനിർത്താൻ അമ്മ ചിന്നമ്മയും തോമസ് ജോസഫും ആഗ്രഹിച്ചു.

ഇക്കാലമത്രയും ക്ലിന്റിന്റെ ഓർമകളൊഴിഞ്ഞൊരു നേരം ഇരുവരുടെയും ജീവിതത്തിലുണ്ടായിട്ടില്ല. ക്ലിന്റിന്റെ പേരിൽ നടത്തുന്ന അന്താരാഷ്ട്ര ചിത്രരചനാ മത്സരത്തിന്റെ തിരക്കുകളിലായിരുന്നു തോമസ് ജോസഫ് അവസാന നാളുകളിലും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍