ടീം അഴിമുഖം / എഡിറ്റോറിയല്‍
2009, 2010 വര്‍ഷങ്ങളില്‍ രാജ്യം കടുത്ത വരള്‍ച്ചയെ നേരിട്ടപ്പോള്‍ നാഷനല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അതു നേരിടാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ‘വരള്‍ച്ചാ കാഠിന്യം കണക്കാക്കല്‍ സംബന്ധിച്ച് സംസ്ഥാന, കേന്ദ്ര തലങ്ങളില്‍ സംയോജിത ഡാറ്റാബേസിനു രൂപം നല്‍കുക, വരള്‍ച്ച പ്രഖ്യാപിക്കല്‍, വരള്‍ച്ചയ്ക്കുള്ള സാധ്യത കണക്കാക്കല്‍, വരള്‍ച്ച കൈകാര്യം ചെയ്യല്‍ എന്നിവയ്ക്കു മുന്‍ഗണന നല്‍കുക, യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും വിധം പരാതി പരിഹാര സംവിധാനങ്ങള്‍ ഉറപ്പാക്കുക’ – ഇവയായിരുന്നു അത്.
ആറു വര്‍ഷം പിന്നിടുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാകുകയാണ്. മഹാരാഷ്ട്രയുടെ ചരിത്രത്തിലാദ്യമായി ജലാശയങ്ങള്‍ ആക്രമിച്ച ജനക്കൂട്ടത്തെ നേരിടാന്‍ 144 പ്രഖ്യാപിച്ചിരിക്കുന്നു. ലാത്തൂര്‍ ജില്ലയില്‍ ജലാശയങ്ങള്‍ക്കു സമീപം ആളുകള്‍ കൂട്ടംകൂടുന്നതിനു വിലക്കുവന്നു. വെള്ളത്തിന്റെ പേരില്‍ കലാപമുണ്ടാകുന്നത് തടയാനാണിത്. മുന്‍പൊരിക്കലും കേള്‍ക്കാത്ത കാര്യമാണിത്. പക്ഷേ വാട്ടര്‍ ടാങ്കറുകള്‍ ആഴ്ചയിലൊരിക്കലും പൈപ്പ് വെള്ളം മാസത്തിലൊരിക്കലും മാത്രം എത്തുന്ന ഒരു പ്രദേശത്ത് വെള്ളത്തിന്റെ പേരില്‍ അക്രമം നടക്കുന്നത് മനസിലാക്കാവുന്നതേയുള്ളൂ.
മുംബൈയില്‍നിന്ന് 400 കിലോമീറ്റര്‍ കിഴക്കുള്ള ലാത്തൂര്‍ വരള്‍ച്ചാബാധിതമായ മറാത്ത്വാഡയുടെ ഭാഗമാണ്. അഞ്ചുലക്ഷത്തോളം വരുന്ന പ്രദേശവാസികള്‍ വര്‍ഷങ്ങളായി മഴ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. ജലക്ഷാമം മൂലം കൃഷിനശിക്കുകയും വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെ വരികയും ചെയ്തതിനെത്തുടര്‍ന്ന് ഇവിടെ കഴിഞ്ഞ വര്‍ഷം മാത്രം 1400 കര്‍ഷകരാണ് ജീവനൊടുക്കിയത്. മഴക്കാലത്തിനു മാസങ്ങള്‍ മുന്‍പുതന്നെ മറാത്ത്വാഡയിലെ തടാകങ്ങളും ജലസംഭരണികളും വറ്റിവരണ്ട ഈ വര്‍ഷം സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് അധികൃതരുടെ ഭയം.
ഇത് മഹാരാഷ്ട്രയുടെ മാത്രം കാര്യമല്ല. കര്‍ണാടക, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശിന്റെയും മധ്യപ്രദേശിന്റെയും ബുന്ദേല്‍ഖണ്ഡ് മേഖല, തമിഴ്നാടിന്റെയും കേരളത്തിന്റെയും ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സമാന സ്ഥിതി നിലനില്ക്കുന്നു. കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് മൊത്തത്തിലുള്ള മണ്‍സൂണ്‍ കമ്മി 20 ശതമാനമാണ്.
കൃഷിഭൂമിയുടെ 54% പ്രദേശത്തും സുനിശ്ചിത ജലസേചനം ഉറപ്പില്ലാത്തതിനാല്‍ ഇന്ത്യയില്‍ മണ്‍സൂണിന് നിര്‍ണായകപ്രാധാന്യമുണ്ട്. ജൂണിനും സെപ്റ്റംബറിനും ഇടയ്ക്കുള്ള കാലത്താണ് വാര്‍ഷിക ജലപാതത്തിന്റെ 70 ശതമാനവും ലഭിക്കുന്നത്. 2015 ജൂണില്‍ 15 ശതമാനം കൂടുതല്‍ മഴ ലഭിച്ചെങ്കിലും തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് കുറഞ്ഞു. തുടര്‍മാസങ്ങളിലെ മഴയാണ് സീസണിലേക്കു വേണ്ട ജലത്തില്‍ ഭൂരിഭാഗവും നല്‍കുന്നത്. ജൂലൈയില്‍ മഴയില്‍ 17 ശതമാനം കുറവാണുണ്ടായത്. ഓഗസ്റ്റില്‍ ഇത് 22 ശതമാനമായി വര്‍ദ്ധിച്ചു.
2016 മാര്‍ച്ച് 31 വരെ രാജ്യത്തെ 91 പ്രധാന ജലസംഭരണികളിലുണ്ടായിരുന്ന വെള്ളം 39.651 ബില്യണ്‍ ക്യുബിക് മീറ്ററാണ്. സംഭരണശേഷിയുടെ 25 ശതമാനം മാത്രമാണിത്. കഴിഞ്ഞ വര്‍ഷം സംഭരണശേഷിയുടെ 69 ശതമാനം വെള്ളവും അതിനു മുന്‍വര്‍ഷം 75 ശതമാനവും വെള്ളം സംഭരണികളിലുണ്ടായിരുന്നു.
91 ജലസംഭരണികളുടെ ആകെ ശേഷി 157.799 ബില്യണ്‍ ക്യൂബിക് മീറ്ററാണ്. രാജ്യത്ത് ആകെയുണ്ടെന്നു കരുതപ്പെടുന്ന സംഭരണശേഷിയായ 253.388 ബില്യണ്‍ ക്യുബിക് മീറ്ററിന്റെ 62 ശതമാനം വരും ഇത്. 91 ജലസംഭരണികളില്‍ 37 എണ്ണം ജലവൈദ്യുതി ഉത്പാദനകേന്ദ്രങ്ങളുമാണ്.
ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന് എന്നിവ ഉള്‍പ്പെടുന്നതാണ് ഉത്തരമേഖല. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ നിരീക്ഷണത്തിനു കീഴിലുള്ള ആറ് ജലസംഭരണികളിലുമായി ഇവിടെ 18.01 ബില്യണ്‍ ക്യുബിക് സെന്റിമീറ്റര്‍ സംഭരിക്കാം. ഇതിന്റെ 25 ശതമാനമായ 4.48 ബില്യണ്‍ ക്യുബിക് സെന്റിമീറ്റര്‍ വെള്ളമേ ഇപ്പോള്‍ ഈ സംഭരണികളിലുള്ളൂ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് സംഭരണശേഷിയുടെ 32 ശതമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയാകട്ടെ സംഭരണ ശേഷിയുടെ 30 ശതമാനവും. ഈ വര്‍ഷം സംഭരണികളിലുള്ള വെള്ളത്തിന്റെ അളവ് മുന്‍വര്‍ഷത്തേതിലും, കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയിലും കുറവാണെന്നര്‍ത്ഥം.
ഝാര്‍ഖണ്ട്, ഒഡിഷ, പശ്ചിമബംഗാള്‍, ത്രിപുര എന്നിവ അടങ്ങുന്നതാണ് കിഴക്കന്‍ മേഖല. ഇവിടെ 15 ജലസംഭരണികളിലായി 18.83 ബില്യണ്‍ ക്യുബിക് സെന്റിമീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ലഭ്യമായത് 7.15 ബില്യണ്‍ ക്യുബിക് സെന്റിമീറ്റര്‍ മാത്രവും. സംഭരണശേഷിയുടെ 38 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് സംഭരണശേഷിയുടെ 49 ശതമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയാകട്ടെ സംഭരണശേഷിയുടെ 42 ശതമാനവും. ഈ വര്‍ഷം സംഭരണികളിലുള്ള വെള്ളത്തിന്റെ അളവ് മുന്‍വര്‍ഷത്തേതിലും, കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയിലും കുറവ്.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയാണ് പടിഞ്ഞാറന്‍ മേഖലയില്‍ വരുന്നത്. ഇവിടെ 27 ജലസംഭരണികളിലായി 27.07 ബില്യണ്‍ ക്യുബിക് സെന്റിമീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ലഭ്യമായത് 5.82 ബില്യണ്‍ ക്യുബിക് സെന്റിമീറ്റര്‍ മാത്രവും. സംഭരണശേഷിയുടെ 21 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് സംഭരണശേഷിയുടെ 40 ശതമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയാകട്ടെ സംഭരണശേഷിയുടെ 44 ശതമാനവും. ഈ വര്‍ഷം സംഭരണികളിലുള്ള വെള്ളത്തിന്റെ അളവ് മുന്‍വര്‍ഷത്തേതിലും, കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയിലും കുറവ്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവ അടങ്ങുന്നതാണ് മധ്യമേഖല. ഇവിടെ 12 ജലസംഭരണികളിലായി 42.30 ബില്യണ്‍ ക്യുബിക് സെന്റിമീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ലഭ്യമായത് 13.58 ബില്യണ്‍ ക്യുബിക് സെന്റിമീറ്റര്‍ മാത്രവും. സംഭരണശേഷിയുടെ 32 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് സംഭരണശേഷിയുടെ 42 ശതമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയാകട്ടെ സംഭരണശേഷിയുടെ 30 ശതമാനവും. ഈ വര്‍ഷം സംഭരണികളിലുള്ള വെള്ളത്തിന്റെ അളവ് മുന്‍വര്‍ഷത്തേതിലും കുറവാണെങ്കിലും കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയിലും കൂടുതലാണ്.
ആന്ധ്രപ്രദേശ്, തെലങ്കാന, എപി&ടിജി (ഇരുസംസ്ഥാനങ്ങളിലുമുള്ള രണ്ടു പദ്ധതികള്‍), കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവ ഉള്‍പ്പെടുന്നതാണ് ദക്ഷിണ മേഖല. ഇവിടെ 31 ജലസംഭരണികളിലായി 51.59 ബില്യണ്‍ ക്യുബിക് സെന്റിമീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ലഭ്യമായത് 8.62 ബില്യണ്‍ ക്യുബിക് സെന്റിമീറ്റര്‍ മാത്രവും. സംഭരണശേഷിയുടെ 17 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് സംഭരണശേഷിയുടെ 26 ശതമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയാകട്ടെ സംഭരണശേഷിയുടെ 29 ശതമാനവും. ഈ വര്‍ഷം സംഭരണികളിലുള്ള വെള്ളത്തിന്റെ അളവ് മുന്‍വര്‍ഷത്തേതിലും, കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരിയിലും കുറവാണ്.
മുന്‍വര്‍ഷത്തെക്കാള്‍ സംഭരണനില മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങള്‍ ആന്ധ്രപ്രദേശും ത്രിപുരയുമാണ്. ഹിമാചല്‍ പ്രദേശ്, എപി&ടിജി, പഞ്ചാബ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ഝാര്‍ഖണ്ഡ്, ഒഡിഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്,ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ സംഭരണനില കുറവാണ്.
ഗുജറാത്ത് സര്‍ക്കാര്‍ 623 ഗ്രാമങ്ങളെ ദുരിതബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവയില്‍ 64 എണ്ണം പോര്‍ബന്തറിലാണ്. ജാംനനഗറില്‍ 190, ദേവ്ഭൂമി എന്നറിയപ്പെടുന്ന ദ്വാരകയില്‍ 68, കച്ച് ജില്ലയില്‍ 301 എന്നിങ്ങനെയാണ് കണക്ക്. ബുന്ദെല്‍ഖണ്ഡില്‍ 2.30ലക്ഷം ‘അന്ത്യോദയ’ കുടുംബങ്ങള്‍ക്ക് യുപി സര്‍ക്കാര്‍ മാസംതോറും ദുരിതാശ്വാസം നല്‍കുന്നതായി പ്രഖ്യാപിച്ചു.
ലളിതമായി പറഞ്ഞാല്‍ വരള്‍ച്ച ഗ്രാമീണരെയും കൃഷിക്കാരെയുമാണ് ബാധിക്കുന്നത്. നാഗരികസമൂഹത്തെ ഇത് അലോസരപ്പെടുത്താത്തതിനാല്‍ വരള്‍ച്ച ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍പ്പോലും രാഷ്ട്രീയനേതാക്കള്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കാത്തത് രാജ്യദ്രോഹമാണോ എന്നു ചര്‍ച്ച ചെയ്യുന്നതാണ് വരള്‍ച്ചയെ കൈകാര്യം ചെയ്യുന്നതിലും പ്രധാനം എന്നു കരുതുന്നു. കര്‍ഷകര്‍ക്ക് ഉത്പാദനം ഇല്ലാതാക്കുന്നതു മാത്രമല്ല വിലക്കുറവിന്റെയും വരള്‍ച്ചയാണിത്. മഹാരാഷ്ട്രയില്‍ ഒരു വര്‍ഷം മുന്‍പ് ലിറ്ററിന് 25 – 26 രൂപയ്ക്കു വിറ്റിരുന്ന പശുവില്‍ പാലിന് ഇന്ന് 15- 16 രൂപയാണു വില.
റാബി വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞതിനാല്‍ ഇപ്പോഴത്തെ പ്രധാന പ്രശ്നം കുടിവെള്ളമാണ്. മണ്‍സൂണിന് രണ്ടരമാസം അവശേഷിക്കുകയും പ്രധാന ജലസംഭരണികളെല്ലാം 25 ശതമാനം മാത്രം നിറഞ്ഞിരിക്കുകയും ചെയ്യുമ്പോള്‍ കുടിവെള്ളം കണ്ടെത്തുക എന്നത് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ജലസംഭരണികളില്‍ അഞ്ചുശതമാനം മാത്രം വെള്ളമുള്ള മറാത്ത്വാഡയില് ഇത് കൂടുതല്‍ ഗുരുതരമാകും.
സാമൂഹിക പ്രവര്‍ത്തകനായ ഹര്‍ഷ് മാന്ദര്‍ ഇങ്ങനെ എഴുതുന്നു: “ബാന്ദ്ര ജില്ലയില്‍ ഞാന്‍ സന്ദര്‍ശിച്ച ഗ്രാമങ്ങളിലും 500 പേര് പങ്കെടുത്ത പൊതുയോഗത്തിലും ദിവസം ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കുന്നവരെ കണ്ടു. പാതി പൊടിച്ച ധാന്യവും കാട്ടിലകളുമായിരുന്നു ഭക്ഷണം. അത്തരമൊരു റൊട്ടി തിന്നാന്‍ ഞാന്‍ ശ്രമിച്ചു. അത് കയ്പേറിയതും സുഖകരമല്ലാത്തതുമായിരുന്നു. കുട്ടികളെ അത് കഴിക്കാന്‍ പ്രേരിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ഗ്രാമീണര്‍ പറഞ്ഞു. പക്ഷേ മറ്റൊന്നും അവിടെയില്ല. കാട്ടിലകളുടെ ഗുണം അവര്‍ വിശദീകരിച്ചു. അതു കഴിച്ചാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ക്കു വിശക്കില്ല”.
സാമൂഹികപ്രവര്‍ത്തകരും അഭിഭാഷകരും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ 86 ശതമാനം കുടുംബങ്ങളും പരിപ്പ് ഉപയോഗം കുറച്ചതായി കണ്ടെത്തി. 79 ശതമാനം ചപ്പാത്തിയും ചോറും ഉപ്പോ ചട്നിയോ ചേര്‍ത്താണ് കഴിക്കുന്നത്. 84 ശതമാനം കുടുംബങ്ങളും കുട്ടികള്‍ക്കുള്ള പശുവിന് പാല് വേണ്ടെന്നു വച്ചുകഴിഞ്ഞു. പത്തില്‍ ഏഴ് കുടുംബങ്ങളിലും മുഴുവന്‍ പേരും വിദൂരസ്ഥലങ്ങളായ പഞ്ചാബ്, ഹൈദരാബാദ്, സൂറത്ത്, ഡല്‍ഹി എന്നിവിടങ്ങളിലേക്കു കുടിയേറിക്കഴിഞ്ഞു. സ്കൂളുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാത്തതിന്റെ നിരാശ പലയിടത്തും ദൃശ്യമായിരുന്നു. വേനല്‍ കടുത്തിട്ടില്ല എന്നോര്‍ക്കണം.
കര്‍ഷക ആത്മഹത്യകളുടെ വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നു. വരള്‍ച്ചയ്ക്കു മുന്‍പെത്തിയ കൊടുങ്കാറ്റും മഴയും വിളകള്‍ മിക്കവാറും നശിപ്പിച്ചിരുന്നു. തുടര്‍ച്ചയായ വിളനഷ്ടവും കടബാധ്യതകളും കര്‍ഷകരെ ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്നു. മറ്റുപ്രദേശങ്ങളില് നിന്നു വ്യത്യസ്തമായി ഭൂമിയില്ലാത്ത തൊഴിലാളികളും നാമമാത്ര കര്‍ഷകരുംപോലും ജീവനൊടുക്കുന്ന കഥകളും ഞങ്ങള്‍ കേട്ടു. കടബാധ്യത ബാങ്കുകളോടല്ല, പലിശക്കാരോടായിരുന്നു. മാസംതോറും അഞ്ചുശതമാനം കൂട്ടുപലിശയ്ക്കാണ് ഇവര്‍ വായ്പ നല്‍കുന്നത്. ഉദാഹരണത്തിന് ഒറാന്‍ ഗ്രാമത്തിലെ ശകുന്തളയുടെ കാര്യമെടുക്കുക. രണ്ടു ബിഗാ ഭൂമി മാത്രമേ അവര്‍ക്കുള്ളൂ. ഭര്‍ത്താവ് ജോലി തേടി പഞ്ചാബിലേക്കുപോയെങ്കിലും വെറുംകയ്യോടെ മടങ്ങി. കാറ്റും മഴയും വിള നശിപ്പിച്ചിരുന്നു. കടക്കാര്‍ക്കു കൊടുക്കാനുള്ള തുക 50,000 രൂപയായിരുന്നു. അത് മാസംതോറും കൂടി വന്നു. മകളെ വിവാഹം കഴിപ്പിച്ചയക്കേണ്ടതും ഉണ്ടായിരുന്നു. വഴിയൊന്നും കാണാതെ അയാള്‍ ജീവനൊടുക്കി.”
വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരും അങ്ങനെ തന്നെ. എന്നിട്ടും വ്യാപകമായ വരള്‍ച്ചയോട് ഭരണകൂടത്തിന്റെ പ്രതികരണം നിരാശാജനകവും ഉദാസീനവുമാണ്. അടിയന്തരപ്രാധാന്യമോ സഹാനുഭൂതിയോ എവിടെയും കാണാനില്ല. ദുരിതം മൂലമുള്ള കുടിയേറ്റം തടയാന്‍ ഫലപ്രദമായ എംജിഎന്‍ആര്‍ഇജിഎ പദ്ധതി എവിടെയും കാണാനില്ല. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മുന്‍വര്‍ഷം ഈ പദ്ധതിയില്‍ കൊടുത്തുതീര്‍ക്കാനുള്ള തുക കുടിശികയാണ്.
ഒന്നേകാല്‍ വര്‍ഷം മുന്‍പ് നടപ്പാകേണ്ടിയിരുന്ന ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ കേന്ദ്രമോ സംസ്ഥാനങ്ങളോ തല്പരരല്ല. നടപ്പായിരുന്നെങ്കില്‍ 80 ശതമാനത്തിലധികം കുടുംബങ്ങള്‍ക്ക് പ്രതിമാസം ആവശ്യമുള്ള ധാന്യത്തിന്റെ പകുതി സൗജന്യമായി ലഭ്യമാക്കാനാകുമായിരുന്നു. മോദിക്കു കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അവരുടെ പദാവലിയില്‍നിന്ന് വരള്‍ച്ച എന്ന വാക്കുതന്നെ നീക്കം ചെയ്തുകഴിഞ്ഞു. മഴക്കമ്മി എന്നതാണ് പകരമുള്ള വാക്ക്. ഇപ്പോള്‍ പുതിയ സാങ്കേതികപദങ്ങള്‍ നടപ്പില്‍ വരുത്താനുള്ള സമയമാണല്ലോ!