UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി

അഴിമുഖം പ്രതിനിധി

എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബാര്‍ കോഴ, സോളാര്‍ തട്ടിപ്പ്, ഭൂമി ദാനം തുടങ്ങിയ വിഷയങ്ങളില്‍ പ്രതിരോധത്തിലായിരുന്ന യുഡിഎഫ് മദ്യ നയം ഉയര്‍ത്തി കൊണ്ടു വന്നത് നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്ന വേളയില്‍ എല്‍ഡിഎഫിനെ വലച്ചിരുന്നു. ഇതേതുടര്‍ന്നാണ് യെച്ചൂരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

മദ്യ നയത്തിനുമേല്‍ അനാവശ്യ ചര്‍ച്ചകളാണ് നടക്കുന്നത്. മദ്യ ഉപഭോഗം കുറയ്ക്കാനുള്ള നിലവിലെ നടപടികള്‍ മാറ്റില്ല. മദ്യ ഉപഭോഗം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യത കുറച്ചു കൊണ്ടുവരുന്നതാണ് എല്‍ഡിഎഫിന്റെ നിലപാടെന്നും യെച്ചൂരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍