“വംഗത്ത് പുലിഹളെ, ഉങ്കള്ക്ക് തമിഴ്നാട്ട് സ്റ്റാലിനിന് അന്പ് വണക്കങ്കള്‍” – പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ റാലിയില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് തമിഴിലാണ് പ്രസംഗിച്ചത്. ബംഗാളി പരിഭാഷ ഉണ്ടായിരുന്നു. പല നൂറ് മൈല്‍ താണ്ടി ഉങ്കളെ കാണ വന്തിരിക്കിറേന്, ദൂരമാഹ നാം ഇരുന്താലും ഒരേ നേര്ക്കോട്ടിലിന്താ ഇരിക്കിറേന്‍. ബംഗാളി വിവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ നിറഞ്ഞ കയ്യടിയാണ് സ്റ്റാലിന്റെ വാക്കുകള്‍ക്ക് ബ്രിഗേഡ് പരേഡ് മൈതാനത്ത് ലഭിച്ചത്. വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ രാജ്യം 50 വര്‍ഷം പിന്നോട്ട് പോകുമെന്നും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര്യസമരം ആണെന്നും സ്റ്റാലിന് അഭിപ്രായപ്പെട്ടു.