ആ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തത് മനുഷ്യനായ ഒരു കലാകാരനായിട്ടാണ്. എന്‍ മാധവന്‍കുട്ടി കേട്ടോയെന്ന് അറിയില്ല, അവിടെ പാടുന്നതിനു മുമ്പ് ഞാന്‍ ഒന്നു രണ്ടു വാചകം പ്രസംഗിച്ചിരുന്നു. ഒരു ഭാഗത്ത് സന്ന്യാസിമാരും മറുഭാഗത്ത് മതനേതാക്കളും നിരന്ന ഒരു വേദിയില്‍ അവരുടെ ഇടയില്‍ ഒരു മനുഷ്യനായി നില്ക്കാന് കഴിയുന്നതിലാണ് എന്റെ ചാരിതാര്‍ത്ഥ്യം എന്നാണ് ഞാന്‍ പറഞ്ഞത്. മതാന്ധതയ്ക്കെതിരെയാണ് ഞാന്‍ പാടുന്നതെന്നു പറഞ്ഞാണ് പാട്ട് തുടങ്ങിയത്. ഫാസിസ്റ്റ് വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ആ പരിപാടി ഫാസിസത്തിനെതിരെയാണ് എന്ന വിശ്വാസത്തോടെയാണ്. അവിടെ കൂടുന്ന മുഴുവന്‍ പേരും ഫാസിസ്റ്റ് വിരുദ്ധരാകണമെന്നില്ല, പക്ഷേ അവിടെ ഉയര്‍ത്തുന്ന മുദ്രാവാക്യത്തെ പിന്തുണയ്ക്കാനാണ് നമ്മള് ചെല്ലുന്നത്. ഈ പരിപാടിയില്‍ മതാന്ധതയ്ക്കെതിരെ അവര്‍ മുദ്രാവാക്യം ഉയര്‍ത്തിയപ്പോള്‍ ഞാനതിനെയും പിന്തുണച്ചു.
ഞാനൊരു കലാകാരനാണ്. കലാകാരനെ ഒരോരുത്തരും ആഗ്രഹിക്കുന്ന കള്ളിയില്‍ കിട്ടണമെന്ന് കരുതുന്നത് തെറ്റാണ്. എനിക്കത് വേദനയുണ്ടാക്കുന്നതാണ്. ഞാനൊരു നല്ല കമ്യൂണിസ്റ്റ് വിശ്വാസിയും നല്ലൊരു കമ്യൂണിസ്റ്റ് ആകാന്‍ ആഗ്രഹിച്ചു ജീവിക്കുന്നൊരാളുമാണ്. ഉത്തമനായൊരു കമ്യൂണിസ്റ്റ് ഒരു ഋഷിക്കു തുല്യനാണ്. കോടികള്‍ സമ്പാദിക്കുന്ന ബാബാ രാംദേവും കോടികള്‍ സമ്പാദിക്കുന്ന കമ്യൂണിസ്റ്റ് നേതാവും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ടും ഒരുപോലെ തോന്നിടത്ത് കമ്യൂണിസത്തെ അനുകൂലിക്കാനെ പറ്റൂ, അതിന്റെ പേരിലുണ്ടാക്കിയ പാര്‍ട്ടിയെയോ നേതാക്കളെയോ അനുകൂലിക്കാന്‍ കഴിയില്ല.
സിപിഎം നടത്തിയ നവകേരള മാര്‍ച്ചില്‍ പിണറായി വിജയന് വിളിച്ച യോഗത്തില്‍ ഞാന്‍ പങ്കെടുത്തത് അഭിമാനപൂര്‍വമാണ്. ആ വേദിയില്‍ എനിക്ക് പിണറായിയോട് പറയാനുള്ളതുപോലെ തന്നെ കാര്യങ്ങള്‍ ബാബ രാംദേവിനോടും എനിക്ക് ഉണ്ട്. ഹിന്ദുക്കളെയല്ല മനുഷ്യക്കുട്ടികളെ വളര്‍ത്താനുള്ള ഒരു ഇടത്തിനായി നിങ്ങള്‍ പണം മുടക്കാന്‍ രാംദേവിനോട് പറയാന്‍ എനിക്ക് അഭിമാനമേയുള്ളു. മനുഷ്യത്വം വളര്‍ത്താനെ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. ബിജെപിയെ വളര്‍ത്താനോ സിപിഎമ്മിനെ വളര്‍ത്താനോ ഞാനിതുവരെ ശ്രമിച്ചിട്ടില്ല.
മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനു മുമ്പ് മാധവന്‍കുട്ടിയെ പോലുള്ളവര്‍ അവരുടെ ഉള്ളിലെ സെക്ടേറിയനിസം പുറം തള്ളണം. സി കെ ജാനുവിനെ പോലൊരാളെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ മറ്റൊരിടത്തേക്ക് പോകാതിരിക്കാനെങ്കിലും ശ്രമിക്കേണ്ടിയിരുന്നതാണ്. സ്നേഹത്തിന്റെ ഭാഷ ഇവര്‍ക്ക് മനസിലാകില്ല. വിരട്ടലും പരിഹാസവുമാണ് അവരുടെ കൈയിലുള്ളത്. സാധാരണക്കാരായ കമ്യൂണിസ്റ്റുകള്‍ മാധവന്‍കുട്ടിയെപോലൊരു മനുഷ്യന്റെ വാക്കുകള്‍ വിശ്വസിച്ചേക്കാം. പക്ഷേ ആ സാധുക്കളുടെ മനസിലേക്ക് തെറ്റായ കാര്യമല്ലേ ഇവര്‍ പകര്‍ത്തുന്നത്. ഒരു തെരഞ്ഞെടുപ്പ് അടുത്ത നില്ക്കുന്ന സമയത്തെങ്കിലും ബുദ്ധിപൂര്‍വമായി ചിന്തിക്കാതെ എല്ലാവരെയും വെറുപ്പിക്കാനാണോ ശ്രമിക്കുന്നത്.
എല്ലാവരോടും എനിിക്ക് പറയാനുള്ളത് ഒരു കാര്യമേയുള്ളു; ഞെരളത്ത് ഹരിഗോവിന്ദന് ഒരു മതമേയുള്ളു, അതു മനുഷ്യമതമാണ്, ഒരു രാഷ്ട്രീയമേയുള്ളൂ, അതു സ്നേഹത്തിന്റെ രാഷ്ട്രീയമാണ്…
എന്‍ മാധവന് കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
(ഞരളത്ത് ഹരിഗോവിന്ദനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)