അഴിമുഖം പ്രതിനിധി
കരീബിയന്‍ മേഖലയില്‍ പ്യൂട്ടോറിക്കോയുടെ അടുത്ത് കേവലം 30,000 മാത്രം ജനസംഖ്യയുള്ള ദ്വീപ് സമൂഹമാണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്‌സ് എന്ന ബിവിഐ. ടോര്‍ട്ടോള, വിര്‍ജിന്‍ ഗോര്‍ഡ, അനെഗാഡ, ജോസ്റ്റ് വാന്‍ ഡൈക്ക് എന്നീ നാലു പ്രധാന ദ്വീപുകളും 50-ല്‍ അധികം ചെറിയ ദ്വീപുകളും അടങ്ങിയതാണ് ബിവിഐ. എങ്കിലും 1984-നുശേഷം ഒരു മില്ല്യണ്‍ കമ്പനികളാണ് ഈ ചെറുപ്രദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ 4,50,000 എണ്ണം രജിസ്റ്റര്‍ ചെയ്തതും കഴിഞ്ഞ വര്‍ഷം അവസാനത്തോടെയും.
കഴിഞ്ഞ 30 വര്‍ഷമായി തഴച്ചു വളരുന്ന ധനകാര്യ സേവന വ്യവസായം ബിവിഐയെ പുതിയ കമ്പനികള്‍ രൂപീകരിക്കുന്നവരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റി. ഉറക്കച്ചടവോടെ കിടന്ന ഒരു കരീബിയന്‍ ദ്വീപ് സമൂഹം ഇന്ന് ധനകാര്യ സേവനങ്ങളുടെ ആഗോള ഹബ്ബായി മാറിയിരിക്കുകയാണ്.
വിദേശ ധന സേവനത്തില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള പാനമയിലെ മൊസാക് ഫൊന്‍സേകയില്‍ നിന്നും ചോര്‍ന്ന രേഖകള്‍ ഒരിക്കലും ഇല്ലാത്തവിധം ബിവിഐയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു. മൊസാക് ഫൊന്‍സേക വഴി രണ്ട് ലക്ഷത്തോളം കമ്പനികളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ പകുതിയലധികം കമ്പനികളുടെ വിവരങ്ങളാണ് ഇപ്പോള്‍ പാനമ രേഖകളിലൂടെ പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പിതാവിനും ചൈനീസ് നേതാവ് ജിന്‍പിങിന്റെ ബന്ധുക്കള്‍ക്കും ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യാ റായിക്കും വ്യവസായിയായ അദാനിയുടെ സഹോദരനും അടക്കം ഇവിടെ കമ്പനികളുള്ളതായി പാനമ രേഖകള്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നായി ബിവിഐയില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളവരെ കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യമുയരുന്നുവെങ്കിലും അധികൃതര്‍ പ്രതിരോധിക്കുകയാണ് ചെയ്യുന്നത്.
കമ്പനികളുടെ യഥാര്‍ത്ഥ ഉടമകളെ രഹസ്യമാക്കി വയ്ക്കാന്‍ ബിവിഐയും നികുതി തട്ടിപ്പുകാരുടെ മറ്റു സ്വര്‍ഗ്ഗങ്ങളിലും അനുമതി നല്‍കുന്നത് അഴിമതിയേയും കുറ്റകൃത്യങ്ങളേയും വളരാന്‍ സഹായിക്കുന്ന നിലപാടാണെന്ന് വിമര്‍ശകര്‍ പറയുന്നു. നടപടികള്‍ കൂടുതല്‍ സുതാര്യത വേണമെന്നാണ് ഇത്തരക്കാരുടെ ആവശ്യം.
ധനകാര്യ രഹസ്യ സ്വഭാവ ഇന്‍ഡെക്‌സില്‍ ബിവിഐയ്ക്ക് 21-ാം സ്ഥാനമാണുള്ളത്. ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്റും രണ്ടാമത് യുഎസും. ബിവിഐയെ കുറിച്ച് ആരോപണങ്ങളുടെ പരമ്പരയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ബിസിനസ് കമ്പനീസ് ആക്ട് പ്രകാരം കമ്പനിയുടെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണെന്ന വിവരം ബിവിഐയ്ക്കുള്ളില്‍ സൂക്ഷിക്കാം. കൂടാതെ കമ്പനിയുടെ രജിസ്‌ട്രേഡ് ഡയറക്ടര്‍മാരുടെ പട്ടിക ഫൈനാന്‍ഷ്യല്‍ സര്‍വീസസ് കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കുകയും വേണം. ഈ മാറ്റങ്ങള്‍ പണം വായ്പയായി നല്‍കുന്നതും മറ്റു കുറ്റകൃത്യങ്ങള്‍ക്കും തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രഹസ്യമായി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാവുന്ന മറ്റു ഇടങ്ങളില്‍ നിന്നും വ്യത്യസ്തമല്ല ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റുകള്‍ എന്ന് ബിവിഐയെ പ്രതിരോധിക്കുന്നവര്‍ പറയുന്നത്.
ഇവിടേയ്ക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപം വരുന്നത് ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ബിവിഐ പോലുള്ള ഇടങ്ങളില്‍ കമ്പനികള്‍ സ്ഥാപിക്കാന്‍ നിയമപരമായ കാരണങ്ങളുണ്ട്. ഉപകമ്പനികളുടെ പ്രവര്‍ത്തനത്തിന് വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്യേണ്ട ബിസിനസ്സുകളുണ്ട്. അപകടകരമായ സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അവരുടെ സ്വത്തുക്കള്‍ ഒളിപ്പിച്ചു വയ്‌ക്കേണ്ടതിന് ന്യായീകരിക്കത്തക്ക കാരണങ്ങളുണ്ടാകും.
ഒരു കമ്പനി സ്ഥാപിച്ചത് വിദേശിയാണെന്ന ഒറ്റകാരണം കൊണ്ട് അത് നിയമവിരുദ്ധതയുടെ തെളിവാകണമെന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അത് സംശയകരമായിരിക്കാം പക്ഷേ അതിനെ സാധൂകരിക്കുന്ന തെളിവുണ്ടാകണമെന്ന് പറയുന്നു.
30,000 മാത്രം ജനസംഖ്യയുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ കീഴില്‍ വരുന്ന ഈ ദ്വീപ് സമൂഹത്തിന്റെ ജിഡിപി 853.4 മില്ല്യണ്‍ ഡോളറാണ്. പ്രതിശീര്‍ഷ വരുമാനം 43,366 ഡോളറും.