‘ഫെഡററെ നേരിടുക എന്നത് സ്വപ്നമായിരുന്നു. തോല്‍ക്കാതിരിക്കാന്‍ ഉറച്ചാണ് താന്‍ ഇറങ്ങിയത്. എന്നാല്‍ ഈ നിമിഷം വിവരിക്കാന്‍ വാക്കുകളില്ലെന്നും’ സ്റ്റെഫാനോസ് പ്രതികരിച്ചു.
21ാം ഗ്രാന്‍ഡ്സ്ലാം കിരീടത്തിലേക്കുള്ള കുതിപ്പില്‍ റോജര്‍ ഫെഡറര്‍ക്ക് ബ്രേക്കിട്ട് ഗ്രീസിന്റെ ഇരുപതുകാരന് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാനിസ്. സ്കോര്‍ 7-6, 6-7, 5-7, 6-7. സ്റ്റെഫാനോസ് ആദ്യമായാണ് ഒരു ഗ്രാന്റ്സ്ലാമിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്. ക്വാര്‍ട്ടറില്‍ 22-ാം സീഡ് റോബര്‍ട്ടോ ബൗറ്റിസ്റ്റയാണ് സ്റ്റെഫാനോസിന്റെ എതിരാളി.
ആദ്യ സെറ്റ് നേടി ഫെഡറര്‍ തുടങ്ങിയെങ്കിലും പിന്നെയങ്ങോട്ട് സ്റ്റെഫാനോസിന്റെ കളിയായിരുന്നു. ആദ്യ സെറ്റ് വിട്ടുകൊടുത്തതിന് പകരം പിന്നീട് വന്ന മൂന്ന് സെറ്റ് എടുത്ത് ഫെഡററുടെ സ്വപ്നങ്ങള്‍ സ്റ്റെഫാനോസ് തകര്‍ത്തു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തുന്ന ആദ്യ ഗ്രീക്ക് താരവുമായി സ്റ്റെഫാനോസ്.
ഫെഡററുടെ കയ്യിലുന്ന 12 ബ്രേക്ക് പോയിന്റുകള്‍ ഇങ്ങെടുത്തായിരുന്നു സ്റ്റെഫാനോസ് സ്വിസ് ഇതിഹാസത്തെ നിരാശനാക്കിയത്. ആറ് വയസുമുതല്‍ ഞാന്‍ ഫെഡററുടെ കളി നിരീക്ഷിക്കുകയാണ്. ഫെഡററെ നേരിടുക എന്നത് സ്വപ്നമായിരുന്നു. തോല്‍ക്കാതിരിക്കാന്‍ ഉറച്ചാണ് താന്‍ ഇറങ്ങിയത്. എന്നാല്‍ ഈ നിമിഷം വിവരിക്കാന്‍ വാക്കുകളില്ലെന്നും സ്റ്റെഫാനോസ് പ്രതികരിച്ചു.