രഞ്ജിത്തിന്റെ അടുത്ത സിനിമ ഇന്ദുഗോപന്റെ ഏത് കൃതിയെ അടിസ്ഥാനമാക്കിയുള്ളതാകും എന്ന ചര്‍ച്ചയാണ് മലയാള സിനിമാ ലോകത്ത് നടക്കുന്നത്.
സംവിധായകൻ രഞ്ജിത്തും മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായ ജി ആര് ഇന്ദുഗോപനും ഒരുമിച്ചുള്ള ചിത്രം ചര്‍ച്ചയാകുന്നു. രഞ്ജിത്തിന്റെ അടുത്ത സിനിമ ഇന്ദുഗോപന്റെ ഏത് കൃതിയെ അടിസ്ഥാനമാക്കിയുള്ളതാകും എന്ന ചര്‍ച്ചയാണ് മലയാള സിനിമാ ലോകത്ത് നടക്കുന്നത്.
പ്രശസ്ത നിര്‍മാതാവായ സിവി സാരഥിയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. അടുത്തതെന്താണെന്ന് ഊഹിക്കാമോ! എന്ന ചോദ്യത്തോടെ ആണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ദുഗോപന്റെ പ്രശസ്തമായ അമ്മിണിപ്പിള്ള വെട്ടുകേസ്, ചോരക്കളി എന്നീ രചനകളില്‍ ഏതെങ്കിലും ഒന്നാവും രഞ്ജിത്തിന്റെ അടുത്ത ചിത്രമെന്നാണ് കൂടുതല്‍ പേരും പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ലെങ്കിലും ‘ചോരക്കളം’മാകും ചിത്രം എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. വളരെ ചുരുക്കം ഘട്ടനങ്ങളിൽ മാത്രം മറ്റ് എഴുത്തുകാരനുമായി സഹകരിച്ചിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത്. ഉണ്ണി ആറിന്റെ ‘ലീല’, ടി.പി. രാജീവന്റെ ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം മലയാളത്തിലെ ശ്രദ്ധേയനായ എഴുത്തുകാരനായ ജി ആര് ഇന്ദുഗോപനുമായി കൈകോര്‍ക്കുമ്പോൾ പ്രതീക്ഷകൾ വളരെ വലുതാണ്.