ഒരുഅഡാര് ലൗ എന്ന ആദ്യ ചിത്രത്തിലെ ഗാന രംഗത്തിലെ കണ്ണിറുക്കലിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
ആദ്യ ചിത്രം റിലീസാകും മുൻപ് താരമായി വ്യക്തിയാണ് പ്രിയ വാര്യർ. ഒരു അഡാര്‍ ലൗ എന്ന ആദ്യ ചിത്രത്തിലെ ഗാന രംഗത്തിലെ കണ്ണിറുക്കലിലൂടെയാണ് താരം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്.
ഇത്തവണ അല്ലു അര്‍ജുന്റെ നേര്ക്കായിരുന്ന ആ കണ്ണിറുക്കല്‍.കഴിഞ്ഞ ദിവസം അഡാര്‍
ലൗന്റെ തെലുങ്ക് പതിപ്പായ’ലവേഴ്സ് ഡേ’യുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്ജുന് ആണ്. ഓഡിയോ ലോഞ്ചിനിടെ അവതാരകയുടെ ആവശ്യപ്രകാരം പ്രിയ വാര്യര്‍ അല്ലു അര്ജുനന് ഗണ്‍ കിസ് നല്കി. വെടിവെച്ചപ്പോള്‍ അല്ലു അര്ജുന് നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകന് റോഷനും ഉണ്ടായിരുന്നു.
അഡാര്‍ ലവ് ചിത്രത്തിലെ ഒറ്റ സീന്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയയ്ക്ക് കൈനിറയെ അവസരങ്ങളാണ്. ആദ്യ ചിത്രം റിലീസ് ആയില്ലെങ്കിലും ബോളിവുഡിലും മികച്ച അവസരങ്ങള്‍ പ്രിയയെ തേടി വന്നു. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണ് പ്രിയ വാര്യര്‍.