UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തെ നിയമം എല്ലാവര്‍ക്കും ബാധകമാണ്; ഹൈക്കോടതിക്കായാലും തൃശൂര്‍ പൂരത്തിനായാലും രാജ്യത്തെ നിയമം എല്ലാവര്‍ക്കും ബാധകമാണ്; ഹൈക്കോടതിക്കായാലും തൃശൂര്‍ പൂരത്തിനായാലും

അഡ്വ. ഹരീഷ് വാസുദേവന്‍

ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി മാത്രമാണോ നിയമങ്ങള്‍? നൂറിലേറെ പേര്‍ മരിച്ചാല്‍ മാത്രമാണോ ഒരു നിയമം നടപ്പാക്കേണ്ടത്? മരണത്തില്‍ താഴെയുള്ളതൊന്നും മനുഷ്യാവകാശപ്രശ്‌നങ്ങളല്ലാതാവുമോ? ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളൊന്നും ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല.

പരവൂര്‍ മത്സരക്കമ്പത്തിനെിരെ പരാതിപ്പെട്ട പങ്കജാക്ഷിയുടെ ജീവിതം ശ്രദ്ധിച്ചിട്ടുണ്ടോ? വര്‍ഷങ്ങളായി വെടിക്കെട്ടിന്റെ കെടുതി അനുഭവിക്കുകയാണ്. വെടിക്കെട്ട് വിശ്വാസത്തിന്റെ ഭാഗമെന്നാണ് പറയുന്നത്. ധാരളാളം വിശ്വാസികള്‍ വെടിക്കെട്ട് കാണാന്‍ വരുന്നു. വരുന്നവരുടെ ആരുടെയും വീടിനടുത്തല്ല ഇതു നടക്കുന്നത്. അവര്‍ വരുന്നു, കാണുന്നു, പോകുന്നു. പങ്കജാക്ഷിയുടെ കാര്യം അതല്ല. അവരുടെ വീട് വിണ്ടുകീറുന്നു, വീടിനുള്ളില്‍ കിടന്ന് ഉറങ്ങാന്‍ കഴയുന്നില്ല…അങ്ങനെ പല പ്രശ്‌നങ്ങള്‍. ചിലരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പങ്കജാക്ഷിയുടെ ജീവിക്കാനുള്ള അവകാശം എടുത്തുകളയുകയാണ്. ഇതു തന്നെയാണ് തൃശൂര്‍ പൂരം നടക്കുന്നതിന്റെ പരിസരത്തുള്ള ആളുകളുടെ അവസ്ഥയും. വീടുകളില്‍ താമസിക്കുന്നവര്‍ക്കും ആശുപത്രികളിലെ രോഗികള്‍ക്കുമൊന്നും രണ്ടുമൂന്നു ദിവസത്തേക്ക് ഉറക്കമില്ല. 

എന്നിട്ടും എത്ര നിസാരമായാണ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ പറയുന്നത്; പൂരമെന്നത് തൃശൂരിന്റെ സാമൂഹിക ആചാരത്തിന്റെ ഭാഗമാണെന്ന്. ഒരു പത്രവാര്‍ത്തയുടെ തലവാചകം എന്നതുപോലെ ഒരു സ്‌റ്റേറ്റ്‌മെന്റാണോ കോടതിയില്‍ നിന്നും ഉണ്ടാകേണ്ടിയിരുന്നത്? 

ജനക്കൂട്ടത്തിന്റെ വയലന്‍സ്( തൃശൂര്‍ പൂരം ഒരു തരത്തില്‍ വയലന്‍സ് തന്നെയാണ്. ജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന വയലന്‍സ്, ആനകളോട് കാണിക്കുന്ന വയലന്‍സ്, പരിധിയില്‍ കൂടുതല്‍ ശബ്ദം ഉണ്ടാക്കുന്ന വയലന്‍സ്) നടപ്പാക്കപ്പെടുകയാണ്. ഈ വയലന്‍സ് ബഹുഭൂരിപക്ഷംവരുന്നവരുടെ താത്പര്യത്തിന് എതിരാകുന്നതുവരെ അതു നടത്താമെന്നാണ് ഇവിടെ ചര്‍ച്ചകളില്‍ പറയുന്നത്. പരവൂരില്‍ നൂറുപേര്‍ മരിച്ചതുകൊണ്ടാണ് തൃശൂര്‍ പൂരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൂടെ എന്നു നാമിപ്പോള്‍ ചോദിക്കുന്നത്. ആനയോടി ആരെയെങ്കിലും കൊന്നാലോ എന്നതുകൊണ്ടാണ് ആനകളെ എഴുന്നള്ളിക്കേണ്ടെന്നു പറയാന്‍ കാരണം. ഇതൊന്നും നടന്നിരുന്നില്ലെങ്കില്‍ നിയമം നടപ്പാക്കേണ്ടായിരുന്നോ? രാജ്യത്തെ നിയമം തൃശൂര്‍ പൂരത്തിനും ബാധകമാണ്.

നിരോധനം വേണോ നിയന്ത്രണം വേണോ
എന്ത് അസംബന്ധ ചോദ്യമാണിത്. പടക്കം ഉപയോഗിക്കണോ? ഉപയോഗിച്ചാല്‍ തന്നെ എത്രമാത്രം? ആന വേണോ? ഉണ്ടെങ്കില്‍ എന്തെല്ലാം നോക്കണം? ഇതൊക്കെയാണ് നമ്മുടെ ചര്‍ച്ച. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നീ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ നിയമം ഉണ്ട്, നയമുണ്ട്, ചട്ടമുണ്ട്. കൂടിയിരുന്ന് ചര്‍ച്ച ചെയ്തുകൊണ്ട് അതൊന്നും മാറുന്നില്ല, മാറാനും പാടില്ല. ദേശീയതലത്തില്‍ തന്നെ എല്ലാവരുടെയും ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് ഇന്ത്യയില്‍ ഇത്ര ഡെസിബെല്ലില്‍ കൂടുതല്‍ ഉള്ള വെട്ടിക്കെട്ട് നടത്താന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് അനുസരിച്ചാണ് നിയമങ്ങള്‍ ഉണ്ടാക്കിയത്. തൃശൂര്‍ പൂരം വരുമ്പോള്‍, പരവൂര്‍ വെടിക്കെട്ട് അപകടം നടക്കുമ്പോള്‍ ഈ നിയമങ്ങള്‍ വീണ്ടും എടുത്ത് ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യമില്ല.

മനുഷ്യനായിട്ടുണ്ടാക്കിയ മറ്റെല്ലാ അചാരങ്ങള്‍ പോലെ മാത്രമാണ് തൃശൂര്‍ പൂരവും. അങ്ങനയിരിക്കെ ഈ പൂരാഘോഷത്തിനു വേണ്ടി നിയമം നടപ്പാക്കണോ വേണ്ടയോ എന്നൊക്കെ ചര്‍ച്ച നടത്തുന്നത് എത്ര വ്യര്‍ത്ഥമാണ്.

നിയമവും വിശ്വാസവും
നിയമങ്ങളെല്ലാം ഉണ്ടാവുന്നതിനു മുമ്പ് തുടങ്ങിയതാണ് തൃശൂര്‍ പൂരമെന്നും അതിനാല്‍ നിയമത്തിന്റെ ഇളവ് വേണമെന്നുമാണ് ഒരു വാദം. എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും അതതു കാലത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി പരിഷ്‌കരിക്കപ്പെട്ടതാണ്. പൊതുസമൂഹം ഒരു നയത്തില്‍ സമവായത്തില്‍ എത്തുമ്പോള്‍ ആ നയം അംഗീകരിക്കാനുള്ള ഉത്തരവാദിത്വം എല്ലാവര്‍ക്കുമുണ്ട്. ഇന്ത്യയില്‍ സതി നിരോധിക്കുന്നതും കേരളത്തില്‍ പുലയനും പറയനും നായര്‍ക്കുമെല്ലാം ഒരുപോലെ സഞ്ചരിക്കാവുന്ന പൊതുവഴി ഉണ്ടാവുന്നതും പൊതുവിദ്യാലയം ഉണ്ടാവുന്നതും എല്ലാം അങ്ങനെയാണ്. ഇതെല്ലാം സംഭവിക്കുന്ന കാലത്ത് ഈ ആചാരാനുഷ്ഠാനങ്ങളുടെ ഗുണഭോക്താക്കളായിരുന്നവര്‍ എതിര്‍ത്തു നിന്നിരുന്നു. നിയമം പക്ഷേ പുതിയ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കി. കുംഭമേളയില്‍ പങ്കെടുക്കാന്‍ പോത്തിന്റെയും ആനയുടെയും പുറത്ത് സന്ന്യാസിമാര്‍ വന്നിരുന്ന കാലമുണ്ടായിരുന്നു. ലക്ഷക്കണക്കിനു ജനങ്ങള്‍ വരുന്നിടത്തേക്ക് മൃഗങ്ങളുമായി വരുന്നത് അപകടം ഉണ്ടാക്കുമെന്ന തിരിച്ചറിവില്‍ പിന്നീട് സന്ന്യാസിമാര്‍ക്കിടയില്‍ തന്നെ അഭിപ്രായസമന്വയം ഉണ്ടാക്കി മൃഗങ്ങളുടെ പുറത്തേറിയുള്ള വരവ് നിര്‍ത്തുകയും പകരം മരങ്ങള്‍കൊണ്ടുള്ള രഥങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയുമുണ്ടായി. കര്‍ണാടകയിലെയും മറ്റും പലക്ഷേത്രങ്ങളിലും ഇതുപോലെ ആനയെഴുന്നള്ളിപ്പ് മാറ്റി രഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ആനകള്‍ക്കെതിരെയുള്ള ക്രൂരത മാത്രമെ നിങ്ങള്‍ കാണുന്നുള്ളോ, മറ്റ് മതക്കാര്‍ കാളകളെയും പോത്തുകളെയും അറക്കുന്നുണ്ടല്ലോ അതു കാണുന്നില്ലേ എന്നു ചിലര്‍ ചോദിക്കാറുണ്ട്. ഈ ചോദ്യം ചോദിക്കുന്നവരെ വിഡ്ഡികളെന്നാണ് വിളിക്കേണ്ടത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മൃഗമാണ് ആന. വംശനാശ ഭീഷണി നേരിടുന്ന കരയിലെ ഏറ്റവും വലിയ ജീവിയായ ആനയേയും പോത്തിനെയും ഒരുപോലെ താരതമ്യം ചെയ്യുന്നതിനെ വിഡ്ഡിത്തം എന്നു തന്നെയാണ് പറയേണ്ടത്.

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസസംഹിതകള്‍ ശങ്കരാചാര്യര്‍ എഴുതിയതാണെന്നാണ് കരുതുന്നത്. ശങ്കരാചാര്യരുണ്ടാക്കിയ ഒരു ക്ഷേത്രസംഹിതയിലും ആനയെഴുന്നള്ളിപ്പും വെടിമരുന്നും കാണുന്നില്ല. കേരളത്തില്‍ വെടിമരുന്ന് വരുന്നത് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിനു ശേഷമാണ്. അതുകൊണ്ട് ഇവിടെ നടക്കുന്നത് ആചാരമല്ല, ആഘോഷമാണ്. ആഘോഷത്തിന് യാതൊരുവിധത്തിലുള്ള വിശ്വാസസംരക്ഷണവും ഇല്ല. നിയമപരിരക്ഷയും നല്‍കാനാവില്ല. തൃശൂര്‍ പൂരത്തിന് കൊല്ലങ്ങളായി ആനകളെ എഴുന്നള്ളിച്ചു കൊണ്ടിരുന്നു, പടക്കം പൊട്ടിച്ചുകൊണ്ടിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അവ നിയമം ലംഘിച്ചുകൊണ്ടാണ് നടന്നിരുന്നതെന്നത് അതിലും വലിയ യഥാര്‍ത്ഥ്യമാണ്.

ഇന്ത്യയില്‍ ഒരിടത്തും രാത്രി പത്തുമണി കഴിഞ്ഞ് രാവിലെ ആറുവരെ എക്‌സ്‌പ്ലോയിറ്റ് ആക്ട് പ്രകാരം വെടിക്കെട്ട് നടത്താന്‍ പാടില്ല. ഇതിനെതിരെ പറമേക്കാവ് ദേവസ്വം സുപ്രീം കോടതിയില്‍ പോയി കേരളത്തില്‍ ശബ്ദനിയന്ത്രണ ചട്ടം അനുസരിച്ച് പ്രത്യേക സോണുകള്‍ വിജ്ഞാപനം ചെയ്തിട്ടില്ല എന്നു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. 2007 മാര്‍ച്ച് 16 ലെ ഉത്തരവില്‍ ഉച്ചഭാഷിണിയുടെ സഹായം ഇല്ലാതെ പഞ്ചവാദ്യംപോലുള്ള വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കാമെന്നു കോടതി പറഞ്ഞിട്ടുണ്ട്. 55 ഡെസിബല്ലില്‍ ശബ്ദം കൂടാനും പാടില്ല. റസിഡന്‍ഷ്യല്‍ ഏരിയായില്‍ പരിധി 55 ഡസിബെല്ലാണ്. ഇതിനെതിരെയാണ് പാറമേക്കാവ് കോടതിയിലെത്തി ഇത്തരം സോണുകള്‍ കേരളത്തില്‍ തിരിച്ചിട്ടില്ലെന്നു വാദിക്കുന്നത്. അതുകൊണ്ട് സുപ്രിം കോടതി വിധി കേരളത്തില്‍ പ്രായോഗികമല്ലെന്നായിരുന്നു വാദം. 26/3/2007 ന് കോടതി ഈ കാര്യങ്ങളില്‍ ചില വ്യക്തതകള്‍ വരുത്തി. അതായത് ഇന്ത്യയില്‍ പത്തു മണിക്കുശേഷം വെടിക്കെട്ട് നിരോധിച്ചതടക്കമുള്ള ഉത്തരവ് കേരളത്തില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി സംസ്ഥാനം ഒരു നോട്ടിഫിക്കേഷന്‍ ഇറക്കുന്നതുവരെ പ്രായോഗികം അല്ല എന്നു കോടതി പറഞ്ഞു. ഇങ്ങനെയൊരു നോട്ടിഫിക്കേഷന്‍ സംസ്ഥാനം ഇറക്കുന്നതുവരെമാത്രമാണ് കേരളത്തില്‍ ഈ ഉത്തരവ് പ്രായോഗികം അല്ലാത്തതെന്നു കൃത്യമായി പറയുന്നുണ്ട്. പിന്നീട് സുപ്രിം കോടതി ഉത്തരവ് അനുസരിച്ച് കേരളത്തില്‍ എല്ലാ ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും നൂറു മീറ്റര്‍ പരിധിയില്‍ സൈലന്റ് സോണായി പ്രഖ്യാപിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കുകയുണ്ടായി. നിലവില്‍ സ്റ്റേറ്റിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു നോട്ടിഫിക്കേഷന്‍ ഉള്ളതിനാല്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ടുള്ള സുപ്രിം കോടതി വിധി തൃശൂര്‍ പൂരത്തിനും ബാധകമാണ്. ഇതൊന്നും പ്രാഥമികമായി പോലും വായിച്ചുനോക്കാതെയാണോ ഹൈക്കോടതി ഇന്നലെ അഭിപ്രായം പറഞ്ഞത്?

വിശ്വാസങ്ങള്‍ക്കുള്ള ഇളവ്
ശബ്ദമില്ലാതെ, ആളുകള്‍ക്ക് ഒരു നിശ്ചിത സമയത്ത്, നിശ്ചിത അകലത്തില്‍ നിന്ന് ആസ്വദിക്കാവുന്ന തരത്തിലുള്ള വര്‍ണാഭമായ പടക്കള്‍ ഉപയോഗിക്കാമെന്ന് കോടതി പറയുന്നുണ്ട്. പത്തു മുതല്‍ ആറുവരെയുള്ള നിരോധനം ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ബാധകമല്ലെന്നും അവര്‍ക്ക് ബാധകം മറ്റ് നിയന്ത്രണങ്ങളാണെന്നും പറയുന്നുണ്ട്. ഈ മറ്റു നിയന്ത്രണങ്ങള്‍ എന്നു പറയുന്നതില്‍ എക്‌സ്‌പ്ലോയിറ്റീവ് ആക്ട് പ്രകാരം 250 മീറ്റര്‍ പരിധിയില്‍ ആളുകള്‍ നില്‍ക്കാന്‍ പാടില്ല. ചട്ടം എട്ട് അനുസരിച്ച് 125 ഡെസിബല്‍ ആയി ശബ്ദത്തിന്റെ ലെവല്‍ നിശ്ചയിച്ചിട്ടുണ്ട്. സൈലന്റ് സോണില്‍ 40 ഡസിബെല്‍ ആണിത്. തൃശൂര്‍ പൂരം നടക്കുന്ന പ്രദേശം സൈലന്റ് സോണാണ്! ആശുപത്രികള്‍, സ്‌കൂള്‍ എന്നിവയുടെ 250 മീറ്റര്‍ പരിധിയില്‍ വെടിക്കെട്ട് പാടില്ലെന്നുമുണ്ട്. 25 കിലോയില്‍ കൂടുതല്‍ വെടിമരുന്ന് ഉപയോഗിക്കാന്‍ അനുവാദം കൊടുക്കാനും പാടില്ല. ഇതൊക്കെയനുസരിച്ചാണെങ്കില്‍ തൃശൂര്‍ പൂരം ഇപ്പോള്‍ നടത്തുന്നതുപോലെ ആഘോഷിക്കാന്‍ അനുവാദം ഇല്ല. ഇതെല്ലാം പാലിക്കണമെന്നു തന്നെയാണ് സുപ്രിം കോടതി പറഞ്ഞിരിക്കുന്നതും. വെടിക്കെട്ടിന്റെ കാര്യത്തില്‍ പക്ഷേ ഒരു കോടതി ഉത്തരവും തൃശൂര്‍ പുരത്തിന്റെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ല.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവില്‍ ആനകളെ കൊണ്ടുപോകുന്നതിലും ഉപയോഗിക്കുന്നതിലും നിബന്ധനകളും ചട്ടങ്ങളും കൃത്യമായി പറയുന്നുണ്ട്. അതില്‍ പറയുന്നൊരു പ്രധാന നിബന്ധന ഒമ്പത് മീറ്റര്‍ നീളവും ആറു മീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് മാത്രമെ ആനയെ നിര്‍ത്താവൂ എന്നാണ്. കേരളം ഇതില്‍ വെള്ളം ചേര്‍ത്ത് നീളം ആറു മീറ്ററായി ചുരുക്കി. ഇപ്പോള്‍ രണ്ടാനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ വ്യത്യാസം എങ്കിലും വേണം എന്നു പറഞ്ഞതാണ് മന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചത്. മന്ത്രിയുടെ ആവലാതി കണ്ടാല്‍ തോന്നുക തൃശൂര്‍ പൂരം അലമ്പാക്കാന്‍ വേണ്ടി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കഴിഞ്ഞ രാത്രിയിരുന്ന് ഉണ്ടാക്കിയ നിയമം ആണെന്ന്! സുപ്രിം കോടതി ഉത്തവും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലറും എല്ലാം നിലനില്‍ക്കെയാണ് അത് നടപ്പാക്കണമെന്നു പറഞ്ഞ് ഉദ്യോഗസ്ഥന്‍ നല്‍കിയ കത്ത് പിന്‍വലിച്ചത്. ഒരുദ്യോഗസ്ഥന്‍ നല്‍കിയ കത്ത് പിന്‍വലിച്ചാല്‍ നിയമം ഇല്ലാതാവുന്നില്ല.

തെളിവുകളും നിയമങ്ങളും കോടതിക്കു മുമ്പില്‍ എത്താന്‍ കഴിയാത്ത ജനങ്ങളുടെ താത്പര്യവും ഇത്തുരമൊരു ഉത്തരവ് ഇറക്കാന്‍ സുപ്രിം കോടതിയെ പ്രേരിപ്പിച്ച ഘടകങ്ങളും ഒന്നും പരിശോധിക്കാതെ വിഷു ദിവസം ഉച്ചക്ക് ഒരു സിറ്റിംഗ് നടത്തി െൈകയടി വാങ്ങുന്ന തരത്തില്‍ തൃശൂര്‍ പൂരം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കുന്നതാണ് നാം കണ്ടത്. കോടതി ഇത്തരമൊരു ഉത്തരവ് ഇറക്കിയില്ലായിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ നിയമം അനുശാസിക്കുന്ന നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തില്‍ പാലിക്കാന്‍ ഇടപെടലുകള്‍ നടത്തിയേനെ. പരവൂരില്‍ നിയമം നടപ്പാക്കിയില്ലെന്ന കാരണത്താല്‍ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കുന്നവര്‍ക്ക് തൃശൂരില്‍ നിയമം നടപ്പാക്കാന്‍ കോടതിവിധി തടസമായിരിക്കുന്നു. ഹൈക്കോടതി പറഞ്ഞതനുസരിച്ച് 125 ഡസിബല്‍ കഴിയുന്നതുവരെ ഉദ്യോഗസ്ഥര്‍ക്ക് കേസ് എടുക്കാന്‍ സാധിക്കില്ല. മൂന്നാം കിട സിനിമയിലെ നായകന്‍ കൈയടിക്കുവേണ്ടി ചെയ്തുകൂട്ടുന്നതുപോലെ ഇടയ്ക്കിടയിക്ക് ധാര്‍മികത വരികയും പിന്നീട് അതേക്കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്ന ചില ന്യായാധിപന്മാര്‍ നമ്മുടെ കോടതികളില്‍ ഉണ്ട്. തൃശൂര്‍ പൂരത്തിന്റെ കാര്യത്തിലും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഉത്തരവ് ആ സംശയം ബലപ്പെടുത്തുന്നു. പബ്ലിസിറ്റിക്കു വേണ്ടിയാണോ, സമ്മര്‍ദ്ദത്തിന്റെ പുറത്താണോ ജനക്കൂട്ടത്തിന്റെ താത്പര്യത്തെ മറികടന്നുകൊണ്ട് ഉത്തരവ് ഇടാന്‍ ധൈര്യമില്ലാതെ പോയതാണോ കോടതിക്ക് സംഭവിച്ചത്? എന്തായാലും നീതിയും നിയമവും ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടില്ല.

നിയമം നടപ്പാക്കല്‍
കേരളത്തില്‍ ശബ്ദശല്യം ഉണ്ടാക്കിയതിന്റെ പേരില്‍ ആരെയെങ്കിലും ക്രിമിനല്‍ കേസ് എടുത്ത് അകത്താക്കിയതായി അറിവില്ല. സഞ്ചരിക്കുന്ന വാഹനങ്ങളില്‍ മൈക്ക് പെര്‍മിഷന്‍ കൊടുക്കാന്‍ പാടില്ല. നാട്ടിലും നഗരത്തിലും പെരുന്നാളിനും ഉത്സവത്തിനും തെരഞ്ഞെടുപ്പിനുമെല്ലാം രണ്ടു സൈഡിലും നാലു വീതം ബോക്‌സുകള്‍ കെട്ടി നോട്ടീസ് വിതരണവും അനൗണ്‍സുമെന്റും നടത്തി ജീപ്പുകളും കാറുകളും പായുന്നത് നാം കാണുന്നതാണ്. നിയമം പരസ്യമായി ഇവിടെ ലംഘിക്കപ്പെടുകയാണ്. ഉത്സവ കാലത്ത് മൈക്കില്‍ നിന്നും ഉണ്ടാകുന്ന ശബ്ദശല്യത്തിനെ പരാതിപ്പെടുന്നവന്റെ വീട് തല്ലിപ്പൊളിക്കുകയാണ്. പള്ളിയിലെ ഊറൂസ്, വാങ്ക് എന്നിവയ്ക്ക് നിരോധിച്ച കോളാമ്പി ഉപയോഗിക്കുന്നതിനെതിരെ പരാതിപ്പെട്ടവര്‍ അക്രമിക്കപ്പെടുന്നു. നിയമസംവിധാനമല്ല മോബോക്രസിയാണ് ഇവിടെ നടക്കുന്നത്. കൈയൂക്കുള്ളവന്‍ കാര്യം നേടുകയാണ്. ഇതിനിടയില്‍ ചില ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതെക്കുറിച്ചോര്‍ത്ത് ഭരണകൂടത്തിനും അതിന്റെ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം തോന്നുന്ന കുറ്റബോധം തീര്‍ക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ചര്‍ച്ചകള്‍ക്ക് ഉപരിയായി ഈ കാര്യങ്ങളില്‍ സമൂഹത്തിന് ഒരു തരത്തിലുള്ള ആത്മാര്‍ത്ഥതയും ഇല്ല. സര്‍വകക്ഷി യോഗം വിളിക്കുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടി ശബ്ദമലിനീകരണത്തിനോ വെടിക്കെട്ട് നിയന്ത്രണത്തിനോ നിയമം നടപ്പാക്കണമെന്നു പറഞ്ഞിട്ടുള്ളവരാണോ? രാഷ്ട്രീയപ്പാര്‍ട്ടികളുടെ സഹായം ഇല്ലാതെ സാധാരണക്കാരനാണ് ഇത്തരം സാമൂഹിക വിപത്തുകള്‍ക്കെതിരെ പൊരുതുകയും നീതി നേടിയെടുക്കുകയും ചെയ്യുന്നത്. വാസ്തവം അതാണെന്നിരിക്കെ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ചേര്‍ന്നിരുന്ന് ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യം? നിരോധനം വേണോ നിയന്ത്രണം വേണോ എന്ന ചര്‍ച്ചയില്‍ വിശ്വാസത്തിന്റെ അവസാനവാക്കുകളായ സംഘടനകളും സമാജങ്ങളും നിരോധനം വേണമെന്നു പറയുമ്പോഴും വേണ്ടായെന്നു പറയുന്നത് രാഷ്ട്രീയക്കാരും അവരുടെ പ്രതിനിധിയായി ഇരിക്കുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാണ്. ആരാണ് അപ്പോള്‍ ഹൈന്ദവവിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നത്? ജനങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കേണ്ടവര്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നത്? ഇതിനു പിന്നില്‍ വലിയ കച്ചവടം നടക്കുന്നുണ്ട്. ഒരാനയ്ക്ക് ഒരു വര്‍ഷം 85 ലക്ഷം മുതല്‍ ഒരു കോടി വരെ ഏക്കം കിട്ടുന്ന സ്ഥലമാണ് കേരളം. ആ കച്ചവടത്തിന്റെ പങ്ക് അമ്പലം കമ്മിറ്റികളില്‍ എത്തുന്നുണ്ട്. വെടിക്കെട്ടുകളുടെ പിന്നിലും കച്ചവടം ഉണ്ട്. ഓരോ പൂരം കമ്മിറ്റികളും വെടിക്കെട്ട് നടത്തുന്നതില്‍ ചെയ്യുന്ന തിരിമറി വലിയ സംഖ്യയുടേതാണ്. ഒരേ സമയം ആനയുടമകളുടെ പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുക്കുന്നയാള്‍ തന്നെ പൂരം കമ്മിറ്റിയുടെ പ്രതിനിധിയായും ചര്‍ച്ചയ്ക്ക് വരുന്നു. പൂരം നടന്നാലെ അമ്പലം ആനയെ ബുക്ക് ചെയ്യൂ, എങ്കിലെ ആനയുടമയ്ക്ക് നേട്ടമുള്ളൂ. കുറച്ചുപേരുടെ സാമ്പത്തിക താത്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. പൂരം അതിന്റെ എല്ലാ ആഘോഷങ്ങളോടെയും കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ ജനവിഭാഗം ഉണ്ടാകാം. അവരെ കുറ്റം പറയാന്‍ കഴിയില്ല. പക്ഷേ രാജ്യത്തൊരു നിയമം ഉണ്ടെങ്കില്‍ അത് അനുസരിക്കാന്‍ എല്ലാവരും ബാധ്യതപ്പെട്ടവരാണ്. ദുരന്തങ്ങള്‍ ഉണ്ടാകുന്നതായിരിക്കരുത് നാട്ടില്‍ ഒരു നിയമം നടപ്പാക്കാനുള്ളതിന്റെ അടിസ്ഥാനം.

ആറ്റുകാല്‍ പൊങ്കാല മൂലം ഉണ്ടാകുന്ന ശബ്ദമലിനീകരണത്തിനെതിരെ ഫേസ്ബുക്കില്‍ പോസറ്റ് ചെയ്തതിനു സംഘപരിവാരിന്റെ നിരന്തരമായ അസഭ്യം പറച്ചിലിനും ഭീഷണിക്കും വിധേയനാകേണ്ടി വന്നിട്ടുണ്ട്. ശബ്ദമലിനീകരണത്തിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണ്. അതുകൊണ്ട് ഭൂരിഭാഗവും നിശബ്ദരായിരിക്കുന്നു. പരവൂര്‍ ദുരന്തം ഉണ്ടായത് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷമായിരുന്നുവെന്ന് കരുതുക, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്ന് വെടിക്കെട്ട് നിരോധിച്ചേനെ. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇവിടെയവര്‍ വേട്ടാണ് നോക്കിയത്, യുക്തിയല്ല. മാധ്യമങ്ങള്‍ക്കും ഉണ്ട് ഇരട്ടത്താപ്പ്. പരവൂര്‍ വെടിക്കെട്ട് അപകടം നടന്നിരുന്നില്ല എന്നു കരുതുക, തൃശൂര്‍ പൂരത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിനെതിരെ എങ്ങനെയായിരിക്കും മാധ്യമങ്ങള്‍ പ്രതികരിക്കുക? കഴിഞ്ഞ തവണ അവര്‍ പൂരം റിപ്പോര്‍ട്ട് ചെയ്തതുമായി ചേര്‍ത്തുവച്ച് ചിന്തിക്കുക…

(ഹരീഷ് വാസുദേവനുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

( പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍