2018 മെയ് 21നായിരുന്നു ലിനി നിപ്പ വൈറസ് ബാധ മൂലം മരണമടഞ്ഞത്.
നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിച്ച് മരണമടഞ്ഞ നഴ്സ് ലിനിക്ക് കേരള സര്‍ക്കാരിന്റെ ആദരം. സംസ്ഥാനത്തെ മികച്ച നഴ്സുമാര്‍ക്കുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് ഇനി മുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശേരി പുരസ്കാരം’ എന്നായിരിക്കും അറിയപ്പെടുക. ലോകാരോഗ്യ സംഘടനയും (WHO), ഇക്കണോമിക്സ് ജേര്‍ണലും ലിനിയുടെ സേവനത്തെ മുന്‍നിര്‍ത്തി റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സിച്ച നഴ്സായിരുന്നു പെരുനണ്ണാമൂഴി ചെമ്പനോട് സ്വദേശിയായ ലിനി പുതുശേരി(31). 2018 മെയ് 21നായിരുന്നു ലിനി നിപ്പ വൈറസ് ബാധ മൂലം മരണമടഞ്ഞത്. വൈറസ് ബാധ പടരാതിരിക്കാന്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ വൈദ്യുതി ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു.
Read: ലിനി ഒരു ലോകനായിക; നിങ്ങള്‍ വായിക്കാതിരിക്കരുത് ദ ഇക്കണോമിസ്റ്റ് മാസികയുടെ ഈ ഓര്‍മ്മക്കുറിപ്പ്
ലിനി ഒരു ലോകനായിക; നിങ്ങള്‍ വായിക്കാതിരിക്കരുത് ദ ഇക്കണോമിസ്റ്റ് മാസികയുടെ ഈ ഓര്‍മ്മക്കുറിപ്പ്