വരുണ്‍ കോൺഗ്രസിലെത്തുന്നതോടെ നെഹ്രു കുടുംബം വീണ്ടും ഒന്നിക്കുന്നെന്നായിരുന്നു വാർത്തകൾ.
നെഹ്രു കുടുംബാംഗവും ബിജെപി യുവനേതാവുമായ വരുൺ ഗാന്ധി കോൺഗ്രസിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളെ കുറിച്ച് അറിയില്ലെന്ന് രാഹുൽ ഗാന്ധി. സഹോദരി പ്രിയങ്കാ ഗാന്ധിയുടെ പാർട്ടി നേതൃത്വത്തിലേക്കുള്ള കടന്ന വരവിന് പിറകെയാണ് ഇരുവരുടെയും പിതൃസഹോദ പുത്രനും ബിജെപി എംപിയുമായ വരുൺ ഗാന്ധിയും പാർട്ടിയിലേക്കെത്തുമെന്ന് റിപ്പോർട്ടുകൾ ശക്തമായത്.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രണ്ടുമക്കളിൽ ഒരാളായ സഞ്ചയ് ഗാന്ധിയുടെ മകൻ വരുണ്‍ കോൺഗ്രസിലെത്തുന്നതോടെ നെഹ്രു കുടുംബം വീണ്ടും ഒന്നിക്കുന്നെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ ഉത്തർ പ്രദേശിലെ തന്നെ സുൽത്താൽപൂർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ് വരുൺ ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനകാ ഗാന്ധി നിലവിൽ മോദി സർക്കാറിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയാണ്.
എന്തുകൊണ്ടാണ് യു പിയിൽ കോൺഗ്രസ് ഒറ്റയ്ക്കു നിൽക്കുന്നത്? ഈ കണക്കുകള്‍ ബിജെപിയുടെ ഉറക്കം കെടുത്തും
നെഹ്റു കുടുംബം എന്ന മിത്ത്; കോൺഗ്രസിന് പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ഒരുത്തരമല്ല
കോണ്‍ഗ്രസ് നേതൃനിരയിലേക്ക് കെ.സി വേണുഗോപാല്‍ വളര്‍ന്നത് അമ്പരപ്പിക്കുന്ന വേഗതയില്‍