UPDATES

കൊല്ലത്ത് വെടികെട്ട് പുരയ്ക്ക് തീ പിടിച്ച് 102 മരണം കൊല്ലത്ത് വെടികെട്ട് പുരയ്ക്ക് തീ പിടിച്ച് 102 മരണം

കൊല്ലം പറവൂരില്‍ ഉത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു 102  മരണം. 300ലേറെ പേര്‍ക്കു പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിരവധി പേരുടെ നില ഗുരുതരം.  

പരവൂര് പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ നിരോധിച്ച മത്സര കമ്പത്തിനിടെയാണ് ദുരന്തമുണ്ടായത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. 

തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്.  50 ശതമാനത്തിലേറെ പൊള്ളലോടുകൂടിയാണ് മിക്കവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സ്ഫോടനത്തില്‍ കോണ്‍ക്രീറ്റും ഓടിന്റെ ചീളുകളും തറച്ചു കയറിയും പലര്‍ക്കും പരിക്കേറ്റു.  87പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. 11 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.

രാത്രി പതിനൊന്നരയോടെയാണ് വെടിക്കെട്ട്‌ തുടങ്ങിയത്. മുൻ കാലങ്ങളിൽ മത്സര വെടിക്കെട്ട്‌ നടക്കുന്നതിനാല്‍, ഇത്തവണ മത്സര വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ല എന്നാല്‍ തങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. വെടിക്കെട്ട്‌ അവസാനിക്കുന്നതിനു അര മണിക്കൂർ മുൻപാണ്‌ അപകടം ഉണ്ടായത്. അവശേഷിച്ച 30 ശതമാനം വെടിമാരുന്നിനു തീപിടിച്ചപ്പോഴാണ് അപകടമുണ്ടായത്. ഫയർ സർവീസ് എത്തി തീ കെടുത്തിയ ശേഷമാണു രക്ഷാ പ്രവർത്തനം തുടങ്ങിയത്.ഒന്നര കിലോമീറ്റര്‍ ചുറ്റലവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സംഭവത്തെ കുറിച്ചു സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. 

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍