മമ്മൂക്കയുടെ കണ്ഡം ഇടറിയാല്‍ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാല്‍ നമ്മളുടെ കണ്ഡം ഇടറും നമ്മളും കരയും – ലിജോ ജോസ് പെല്ലിശ്ശേരി
റിലീസിന് മുന്നേ തന്നെ നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും.ഒട്ടേറെ പ്രശംസകളും നേടിയ മമ്മൂട്ടിയുടെ തമിഴ് ചിത്രമാണ് പേരന്പ്. ദേശീയ അവാർഡ് ജേതാവ് റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ കേരള പ്രീമിയര്‍ കൊച്ചിയിലെ പിവിആറില്‍ നടന്നു. സംവിധായകരും നടന്മാരും ഉള്‍പ്പടെ കേരളത്തിലെ സിനിമാ മേഖലയിലുള്ള നിരവധി പ്രമുഖരും മാധ്യമ പ്രവര്‍ത്തകരും അണിനിരന്ന സദസ് ഹര്‍ഷാരവത്തോടെയാണ് ചിത്രത്തെ വരവേറ്റത്. സംവിധായകന് റാമും എത്തിയിരുന്നു. പ്രദര്‍ശനത്തിനു ശേഷം ചിത്രത്തിന്റെ കേരള ലോഞ്ച് ചടങ്ങും നടന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പേരന്പ് കേരളത്തില്‍ വിതരണം ചെയ്യുന്നത്.
ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമലോകത്ത് നിന്ന് ലഭിക്കുന്നത്. രഞ്ജി പണിക്കർ, ജോഷി, എസ്.എൻ സ്വാമി, കമൽ, സിബിമലയിൽ, സത്യൻ അന്തിക്കാട്, നിവിൻ പോളി, അനു സിതാര, തുടങ്ങി സിനിമ ലോകത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമ ലോകത്തു നിന്ന് ലഭിക്കുന്നത്.
ചില പ്രതികരണങ്ങള്‍
ഒരു സിനിമ കണ്ട് അതിശയിച്ച് പോയിരിക്കുകയാണ് ഞാന്‍, മലയാളത്തിലെ എക്കാലത്തെയും പുതുമുഖ നടനാണ് മമ്മൂക്ക – സത്യന് അന്തിക്കാട്
ഇത് പോലെ സൂക്ഷ്മാംശങ്ങള്‍ അഭിനയിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ ഒരേ ഒരു നടനെയുള്ളു അത് മമ്മൂക്കയാണ് അത് കൊണ്ടാണ് ഇന്നും അന്യ ഭാഷ സംവിധായകര്‍ മമ്മൂട്ടിയെ തേടി വരുന്നത്, അത് കൊണ്ടാണ് ജബ്ബാര്‍ പട്ടേല്‍ അംബേദ്ക്കര്‍ ആയി മമ്മൂക്കയെ തിരഞ്ഞെടുത്തത് ,പേരന്‍പിലൂടെ ദേശീയ അവാര്‍ഡ് മലയാളത്തില്‍ വീണ്ടും എത്തും – കമല്‍
മമ്മൂക്കയുടെ കണ്ഡം ഇടറിയാല്‍ മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാല്‍ നമ്മളുടെ കണ്ഡം ഇടറും നമ്മളും കരയും – ലിജോ ജോസ് പെല്ലിശ്ശേരി
പണ്ട് തനിയാവര്‍ത്തനം കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട് അന്ന് മുതല്‍ പ്രതിഞ്ജ എടുത്തതാണ് ഇനി ഞാന്‍ ഒരിക്കലും കരയില്ല എന്ന് അല്ലെങ്കില്‍ ഒരു നടനും എന്നെ കരയിപ്പിക്കാന്‍ കഴിയില്ല എന്ന്. ഈ ദിവസം വരെ ഞാന്‍ ജയിച്ചു പക്ഷേ ഇന്ന് ഞാന്‍ കരഞ്ഞു ഞാന്‍ വീണ്ടും തോറ്റു എന്നെ വീണ്ടും കരയിപ്പിച്ചത് മമ്മൂക്കയാണ് എന്നെ വീണ്ടും മമ്മൂക്ക തോല്‍പ്പിച്ചു – എസ്.എന്‍. സ്വാമി
അഭിനയ സമൃദ്ധമാണ് മമ്മൂട്ടി .എത്ര കോരിയെടുത്താലും തീരാത്ത അക്ഷയ ഖനിയാണ് മമ്മൂക്ക – രഞ്ജി പണിക്കര്‍
കാലം കഴിയുംതോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നത് പോലെ കാലം കഴിയും തോറും അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി – ബി.ഉണ്ണികൃഷ്ണന്
എന്നെ വല്ലാതെ ഉലച്ചു കഴിഞ്ഞു പേരന്‍പിലെ മമ്മൂക്ക – സിബി മലയില്‍
ലോകം കണ്ട മികച്ച നടന്മാരില് ഒരാളാണ് മമ്മൂക്ക ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ ശുദ്ധീകരിക്കാന്‍ കഴിവുള്ള സിനിമയാണ് പേരന്പ് – ബാലചന്ദ്രന് ചുള്ളിക്കാട്
Director #SibiMalayil About #Peranbu & @mammukka after watching #PeranbuKeralaPremiere #Peranbu pic.twitter.com/P8iSYfjHYN
— Megastar Addicts (@MegastarAddicts) January 27, 2019
@mammukka ‘s Speech at #PeranbuKeralaPremiere ❤❤#PeranbuFromFeb1st #Peranbu @KeralaBO1 | @VRFridayMatinee | @MoviePlanet8 | @ajmalkabeer_ pic.twitter.com/JVTJZCQWwb
— Megastar Addicts (@MegastarAddicts) January 27, 2019