UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശാരീരികാസ്വാസ്ഥ്യം: നടനും സംവിധായകനുമായ ശ്രീനിവാസൻ ആശുപത്രിയില്‍

രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോയിൽ എത്തിയതായിരുന്നു താരം

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെയാണ് നടനെ ആശുപത്രിയിൽ എത്തിച്ചത്.
നെഞ്ചുവേദനയെ തുടർന്നാണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

രാവിലെ ഡബ്ബിംഗിനായി കൊച്ചിയിലെ ഒരു സ്റ്റുഡിയോയിൽ എത്തിയതായിരുന്നു താരം. അവിടെ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങാതെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നടൻ ഇപ്പോൾ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍