ഫേസ് അണ്‍ലോക്കിംഗ് സംവിധനമുള്ള ഈ മോഡലുകള്‍ക്ക് ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയും ഇരട്ട പിന് ക്യമാറകളുമാണ്ള്ളത് .
സാംസംഗ് എം സീരീസിന്റെ പുത്തന്‍ രണ്ട് വേരിയന്റുകളായ സാംസംഗ് എം20, സാംസംഗ് എം10 വിപണിയില്‍ എത്തുന്നു. ഫേസ് അണ്‍ലോക്കിംഗ് സംവിധനമുള്ള ഈ മോഡലുകള്‍ക്ക് ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയും ഇരട്ട പിന് ക്യമാറകളുമാണ്ള്ളത് .
7,990 രൂപ മുതലാണ് സാംസംഗ് എം10 മോഡലിന്റെ വില ആരംഭിക്കുന്നത്. 2ജി.ബി റാം/16 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിനാണ് ഈ വില. 3 ജി.ബി റാം 32ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 8,990 രൂപയാകും.4ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി മോഡലിന് 12,990 രൂപയുമാണ് വില.ഫെബ്രുവരി 5 മുതലാണ് ഫോണ്‍ വിപണിയില്‍ ലഭിക്കുന്നത്.
ഇരട്ട സിം മോഡലായ എം20 ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമയാണ് പ്രവര്‍ത്തിക്കുന്നത്. 6.3 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് ഇന്‍ഫിനിറ്റി വി ഡിസ്പ്ലേയാണ് ഫോണിന്റെ ഏറ്റവും വലിയപ്രത്യേകതകളിലൊന്ന്. 19:5:9 ആണ് ആസ്പെക്ട് റേഷ്യോ. 3ജി.ബി/4ജി.ബി വേരിയന്റുകളില്‍ ഫോണ്‍ വാങ്ങാം.കുടാതെ 5,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയും സാംസംഗ് ഇന്ത്യ ഇ-സ്റ്റേറിലൂടെയും ഫോണ്‍ വാങ്ങാം. പുറത്തിറക്കുന്നതിനുള്ള പ്രത്യേക ഓഫറായി ജിയോ 4ജി ഉപയോക്താക്കള്‍ക്കായി ഡബിള്‍ ഡാറ്റ ഓഫറുമുണ്ട