UPDATES

വിജയ് മല്ല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

അഴിമുഖം പ്രതിനിധി

ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തശേഷം ബോധപൂര്‍വം അടയ്ക്കാതെ രാജ്യം വിട്ട സംഭവത്തില്‍ വിവാദ മദ്യ വ്യവസായി വിജയ് മല്ല്യയുടെ പാസ്‌പോര്‍ട്ട് വിദേശമന്ത്രാലയം റദ്ദാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.

17 ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്ല്യ തിരിച്ചടയ്ക്കാനുള്ളത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കഴിയുന്ന മല്ല്യ 4000 കോടി രൂപ സെപ്തംബറോടെ തിരിച്ചടയ്ക്കാമെന്ന് സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഈ നിര്‍ദ്ദേശം തള്ളിക്കളഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍