UPDATES

ഷിംലയെ ശ്യാംലയാക്കണമെന്ന് വി എച്ച് പി

അഴിമുഖം പ്രതിനിധി

ബിജെപി ഭരിക്കുന്ന ഹരിയാനിലെ ഗുഡ്ഗാവ് ഗുരുഗ്രാമമായിട്ട് ഏറെനാളായില്ല. പിന്നാലെ അയല്‍സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ ഷിംലയുടെ പേര് ശ്യാംലയെന്ന് മാറ്റണമെന്ന ആവശ്യവുമായി വി എച്ച് പി. ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഷിംല.

സംസ്ഥാനത്തെ ചരിത്ര പ്രധാനമായ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് വി എച്ച് പിയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി മനോജ് കുമാര്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറോട് ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പേരുകളാണ് മാറ്റണമെന്ന് ആവശ്യപ്പെടുന്നവ.

ബ്രിട്ടീഷ് ഭരണകാലത്ത് നിരവധി വൈസ്രോയിമാരും ഗവര്‍ണര്‍ ജനറല്‍മാരും താമസിച്ചിരുന്ന പീറ്റര്‍ഹോഫ് കെട്ടിടത്തെ വാല്‍മീകി സദന്‍ എന്ന് പേര് മാറ്റണമെന്ന് വി എച്ച് പി ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍