UPDATES

സോഷ്യൽ വയർ

“നിങ്ങളിത് ചെയ്യരുതായിരുന്നു..”; വെളുത്ത വസ്ത്രം ധരിച്ചെത്തിയ വനിതാ സെനറ്റര്‍മാരോട് ട്രംപ് പറഞ്ഞു (വീഡിയോ)

സ്പീക്കർ നാൻസി പെലോസി, അലക്സാഡ്രിയ ഒകേഷ്യോ കോർട്സ് എന്നിവരും സ്ത്രീ മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വെളുത്ത വസ്ത്രം ധരിച്ചിരുന്നു

അമേരിക്കന്‍ പാർലമെന്റില്‍ ട്രംപിന്റെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം ലോകം ശ്രദ്ധിച്ചതിന് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. ഡെമോക്രറ്റിക് വനിതാ പാർലമെന്റ് അംഗങ്ങൾ ഭൂരിഭാഗം പേരും വെളുത്ത വസ്ത്രങ്ങൾ ധരിച്ച് രാജ്യത്ത് ഈ അടുത്തകാലത്തുണ്ടായ വനിതാ മുന്നേറ്റങ്ങളെ അഭിവാദ്യം ചെയ്യുകയും ട്രംപ് പ്രസംഗിക്കുമ്പോൾ ഹർഷാരവം മുഴക്കി നൃത്തം വെക്കുകയും ചെയ്തത് ലോകത്തെയാകെ വിസ്മയിച്ചു. സ്ത്രീകൾക്ക് തുല്യ വോട്ടവകാശം, പ്രാധിനിധ്യം സ്ത്രീകൾക്ക് തുല്യ ജോലിക്ക് തുല്യ വേതനം, മുതലായവയാണ്‌ ഈ വനിതാ അംഗങ്ങളെ പാർലമെന്റ് നടക്കുമ്പോൾ ആനന്ദം കൊണ്ട് നൃത്തം ചവുട്ടിപ്പിച്ചത്. സ്ത്രീകളുടെ തൊഴിലില്ലായ്മ വലിയൊരു അളവോളം പരിഹരിക്കാനായതും വലിയ അഭിനന്ദനം നേടി. 58 ശതമാനത്തോളം അധിക തൊഴിൽ സാധ്യതകളാണ് ഈ കാലയളവിൽ ഉണ്ടായത്. അത് ഭൂരിഭാഗവും സ്ത്രീകളെ ലക്‌ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു.

സ്പീക്കർ നാൻസി പെലോസി, അലക്സാഡ്രിയ ഒകേഷ്യോ കോർട്സ് എന്നിവരും സ്ത്രീ മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് വെളുത്ത വസ്ത്രം ധരിച്ചിരുന്നു. പുരുഷന്മാരോടൊപ്പം തന്നെ സ്ത്രീകളുടെയും ആരോഗ്യ പരിപാലനത്തിനായി തുക മാറ്റിവെക്കാനുള്ള ആവശ്യങ്ങളെയും ഈ സ്ത്രീകൾ അഭിനന്ദിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ത്രീ വിരുദ്ധ നയങ്ങളെ അധിക്ഷേപിക്കാൻ കൂടിയാണ് തങ്ങൾ വെളുത്ത വസ്ത്രം ധരിച്ചതെന്നായിരുന്നു ഈ വനിതാ അംഗങ്ങൾ വെളിപ്പെടുത്തിയത്.

സ്ത്രീകളെ പന്നികളോട് ഉപമിച്ചത് മുതൽ സ്ത്രീകളോട് തീരെ ബഹുമാനം ഇല്ലാത്തയാൾ എന്നൊരു ധാരണയാണ് അമേരിക്കൻ പ്രസിഡണ്ട് ആകുന്നതിനു മുമ്പ് ജനങ്ങൾക്കുണ്ടായിരുന്നത്. ഇങ്ങനെ ഒരു നീക്കം ട്രംപ് പ്രതീക്ഷിച്ചില്ലെന്നും ഈ അപ്രതീക്ഷിത നീക്കത്തിൽ ട്രംപ് ആശ്ചര്യപ്പെട്ടു എന്നുമാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍