UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കനയ്യ കുമാറിന് വധഭീഷണി: രണ്ടു പേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനും വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനും വധഭീഷണി കത്ത് അയച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ജെഎന്‍യു കാമ്പസിലേക്ക് സര്‍വീസ് നടത്തുന്ന ഒരു ബസില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീഷണി കത്തും തിര നിറച്ച തോക്കും കണ്ടെത്തിയിരുന്നു. ജെഎന്‍യു വിവാദത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു കനയ്യയും ഉമറും. ഇവരുടെ തലവെട്ടുമെന്നായിരുന്നു ഭീഷണി.

സുലഭ്, സൗരഭ് എന്നിവരെയാണ് പൊലീസ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി രണ്ടു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കേസില്‍ പ്രധാന പ്രതി ഉത്തര്‍ പ്രദേശ് നവനിര്‍മ്മാണ്‍ സേന തലവനായ അമിത് ജാനിയാണെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ റോമില്‍ ബനിയ പറഞ്ഞു. സൗരഭിന്റെ സഹോദരനാണ് ഇയാള്‍. കനയ്യയെ കൊലപ്പെടുത്തുമെന്ന് ഫേസ് ബുക്കില്‍ അമിത് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു. സുലഭും സൗരഭുമാണ് ബസില്‍ കത്തും തോക്കും വച്ചതെന്ന് പൊലീസ് പറയുന്നു. അമിതിനായി പൊലീസ് റെയ്ഡ് നടത്തുകയാണ്.

വധഭീഷണിയെ തുടര്‍ന്ന് കനയ്യയുടെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍