അഴിമുഖം പ്രതിനിധി
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓഡ് ഈവന്‍ വാഹന നിയന്ത്രണം ലംഘിക്കാനെത്തിയ ബിജെപി എം വി വിജയ് ഗോയലിന് ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന് ഇന്‍ഷ്വറന്‍സുമില്ല. വാഹന നിയന്ത്രണം ലംഘിച്ചതിന് 2000 രൂപയും ലൈസന്‍സും ഇന്‍ഷ്വറന്‍സും ഇല്ലാത്തതിന് 1500 രൂപയും ബിജെപി നേതാവിന് പിഴ ചുമത്തി.
ഡല്‍ഹി ഗതാഗത മന്ത്രി ഗോപാല്‍ രാജാകാട്ടെ എംപിയെ സന്ദര്‍ശിച്ച് നിയമ ലംഘനങ്ങള്‍ നടത്തരുതെന്ന് റോസാ പൂക്കള്‍ നല്‍കിയശേഷം അപേക്ഷിക്കുകയും ചെയ്തു.
ഓഡ് ഈവന്‍ നിയന്ത്രണം ലംഘിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ആപ് സര്‍ക്കാര്‍ ഈ പദ്ധതിക്കായി പരസ്യവും മറ്റും നല്കി വന്‍ചെലവ് ചെയ്യുന്നുവെന്ന് ഗോയല്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്ന് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ഡ്രൈവിങ് ലൈസന്‍സും ഇന്‍ഷ്വന്‍സ് രേഖകളും ഡ്രൈവറുടെ പക്കലായിരുന്നുവെന്നാണ് ഗോയലിന്റെ വിശദീകരണം.
പദ്ധതിയുടെ പരസ്യ പ്രചാരണങ്ങള്‍ക്കായി എത്ര രൂപ ചെലവഴിച്ചുവെന്ന് വെളിപ്പെടുത്താന്‍ ബിജെപിയുടെ രാജ്യസഭ എംപിയായ ഗോയല്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.