അഴിമുഖം പ്രതിനിധി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയെ അറിയിച്ചു. ഭരണഘടന പ്രകാരം സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നും അമിക്കസ് ക്യൂറി പറഞ്ഞു. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ക്ഷേത്രത്തില്‍ പ്രവേശിക്കാനും ആരാധന നടത്താനും അവകാശമുണ്ട്. അത് എന്തെങ്കിലും ആചാരങ്ങള്‍ പറഞ്ഞ് സ്ത്രീകളെ തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലിംഗ സമത്വ ഒരു ഭരണഘടന വ്യവസ്ഥയാണെന്നും ഒരു മതത്തിന്റെ പേരില്‍ അത് തകര്‍ക്കാനാകില്ലെന്നും സുപ്രീംകോടതിയും പറഞ്ഞു.
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളേയും പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജിയില്‍ കോടതി ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് ഇതുവരെയുള്ള വാദങ്ങളില്‍ നടത്തിയിട്ടുള്ളത്. ഹിന്ദു മതത്തിനുള്ളില്‍ ഹിന്ദു പുരുഷനെന്നോ ഹിന്ദു സ്ത്രീയെന്നോ ഉള്ള വേര്‍തിരിവില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.
ഹര്‍ജിയില്‍ വാദം വെള്ളിയാഴ്ചയും തുടരും.