അഴിമുഖം പ്രതിനിധി
മലയാളി നഴ്സ് മസ്ക്കറ്റിലെ സാലാലയില്‍ കൊല്ലപ്പെട്ടു. അങ്കമാലി സ്വദേശിനിയായ ചിക്കു റോബര്‍ട്ടിനെ (28) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു അവര്‍.
ഇന്നലെ രാത്രി ഫ്ളാറ്റില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ ഭര്‍ത്താവ് ജിന്‍സണാണ് അവരെ കണ്ടെത്തുന്നത്. ഇരുവരും സലാലയിലെ ബാദില്‍ അല്‍സാമ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്.
രാത്രി 11 മണിക്ക് ചിക്കു ആശുപത്രിയില്‍ ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് അവരെ തിരക്കി ജിന്സണ് ഫ്ളാറ്റിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്ന് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍കാരനെ ചോദ്യം ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.