പാപത്തെ വെറുക്കു പാപിയെ സ്നേഹിക്കു എന്ന ഗാന്ധി വചനത്തിലാണ് സന്ദേശം ആരംഭിക്കുന്നത്.
പ്രണയ ദിനമായ ഫെബ്രുവരി പതിനാലിന് മുന്നോടിയായി ആചരിച്ച് വരുന്ന വാലന്‍റൈൻ വീക്കിന്‍റെ ഭാഗമാണ് ഫെബ്രുവരി 13 എന്ന ഹഗ് ഡേ. ഇത്തവണത്തെ ഹഗ് ഡേ ആയ ഇന്ന് ബിജെപിയ്ക്ക് ആലിംഗന സന്ദേശം നല്‍കി കോണ്‍ഗ്രസ്. ആലിംഗനം ചെയ്യൂ വെറുപ്പല്ല വേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് സന്ദേശം.
ലോക്സഭയിൽ മാസങ്ങൾക്ക് മുന്‍പ് നടന്ന അടിയന്തിര പ്രേമേയ ചർച്ചയ്ക്കിടെ പ്രധാന മന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്ത രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങള്‍ ഉൾപ്പെടുന്ന ചെറു വീഡിയോ ഉൾപ്പെടെ ട്വിറ്ററിലാണ് കോണ്‍ഗ്രസ് ഹഗ് ഡേ ആശംസ നേർന്നത്. വെറുപ്പിന്റെ രാഷ്ട്രീയത്തെ ഉപേക്ഷിക്കണം എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഉൾപ്പെടുന്ന ഭാഗമും ചെറുവീഡിയോയിൽ ഉണ്ട്.
പാപത്തെ വെറുക്കു പാപിയെ സ്നേഹിക്കു എന്ന ഗാന്ധി വചനത്തിൽ ആരംഭിക്കുന്ന വീഡിയോ സ്‌നേഹത്തിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നതെന്നും വെറുപ്പിലല്ല എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.
Today our message to the BJP is simple: Hug, don’t hate ❤#HugDay pic.twitter.com/KaVSUPMMET
— Congress (@INCIndia) February 12, 2019