UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാചകവാതക സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്ക് വീണ്ടും സബ്‌സിഡി ലഭിക്കും

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാര്‍ പാചകവാതക സബ്‌സിഡി ഉപേക്ഷിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനായി ആരംഭിച്ച ഗിവ് ഇറ്റ് അപ് പദ്ധതി പ്രകാരം സബ്‌സിഡി ഉപേക്ഷിച്ചവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും സബ്‌സിഡിക്കായി അപേക്ഷിക്കാമെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും അപേക്ഷിച്ചാല്‍ സബ്‌സിഡി ലഭിക്കും. അപേക്ഷ നല്‍കിയില്ലെങ്കില്‍ സബ്‌സിഡി ഉപേക്ഷിച്ചതായി തന്നെ കണക്കാക്കും.

1.13 കോടി പേര്‍ സബ്‌സിഡി ഉപേക്ഷിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ പകുതിയോളം പേര്‍ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍