അഴിമുഖം പ്രതിനിധി
മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. റോഡ് അരികില്‍ സംസാരിച്ചു കൊണ്ട് നിന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. വളാഞ്ചേരി സ്വദേശികളായ നൗഷാദ്, ഫാസില്‍, റംസീഖ് എന്നിവരാണ് ഇന്ന് രാവിലെ അഞ്ചരയോടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.