UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്ക് എതിരായ 31 കേസുകള്‍, വിഎസിന് എതിരായ നിയമനടപടിയില്‍ നിന്ന് പിന്നോട്ടില്ല: ഉമ്മന്‍ചാണ്ടി

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ 136 കേസുകളുണ്ടെന്ന ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തനിക്കെതിരെ 31 കേസുകളുണ്ടെന്ന് പറയുന്ന വിഎസ് അവ ഏതെല്ലാമെന്ന് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കേസ് കൊടുക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇന്നലെ വിഎസ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ കേസ് കൊടുക്കാനും വിഎസ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.

പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെ 136 കേസുകളുണ്ടെന്ന പരാമര്‍ശം വിഎസ് നടത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍