UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരേഷ് ഗോപി രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

അഴിമുഖം പ്രതനിധി

നടന്‍ സുരേഷ് ഗോപി രാജ്യസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്നു മണിക്കായിരുന്നു സത്യപ്രതിജ്ഞ. കലാരംഗത്തെ പ്രതിനിധിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് അടക്കം ആറുപേരെയാണ് സര്‍ക്കാര്‍ നോമിനേറ്റഡ് ചെയ്തത്. ഇവരില്‍ അഞ്ചുപേരും കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇംഗ്ലീഷിലായിരുന്നു സുരേഷ് ഗോപി പ്രതിജ്ഞ ചൊല്ലിയത്.

സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാന്‍ സുരേഷ് ഗോപിയുടെ കുടുംബവും എത്തിയിരുന്നു. മലയാള സിനിമയില്‍ നിന്നും സഹപ്രവര്‍ത്തകരായ മമ്മൂട്ടിയും മോഹന്‍ ലാലുമടക്കം നിരവധി പേര്‍ ഫോണില്‍ വിളിച്ച് സുരേഷിനെ ആശംസയും സന്തോഷവും അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുന്ന കേന്ദ്ര മന്ത്രിസഭ പുനസംഘടനയില്‍ സുരേഷ് ഗോപിക്കും സ്ഥാനമുണ്ടാകുമെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അടുത്തു തന്നെ താന്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നും ഇതിനിടയില്‍ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍