UPDATES

സോഷ്യൽ വയർ

‘ശിവൻ’ തങ്ങൾക്ക് പിതാമഹനെ പോലെ; 500 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രത്തിലെ മുസ്ലീം പൂജാരി കുടുംബം

മുസ്ലീങ്ങൾ ദുആ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പൂജ ചെയ്യുന്നു. ക്ഷേത്രത്തിലെത്തുന്ന എല്ലാവരും തന്നെ ഈ കുടുംബത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തിയില്‍ പ്രശംസിക്കാറുണ്ട്.

500 വര്‍ഷത്തിലേറെയായി ശിവനെ പൂജിക്കുന്ന മുസ്ലീം കുടുംബം, ഗുവാഹട്ടിയിലെ രംഗമഹല്‍ എന്ന ഗ്രാമത്തിലാണ് ഈ വ്യത്യസ്ത ക്ഷേത്രവും കുടുംബവം. ജാതി-മത വിവേചനങ്ങള്‍ക്കിടയില്‍ വേറിട്ട കാഴ്ചയാവുകയാണ് ഈ കുടുംബം. ഹിന്ദു-മുസ്ലീം വ്യത്യാസമില്ലാതെ ഏവരും ഒരുപോലെ വന്നു താമസിക്കുന്ന ഒരു പ്രദേശമുണ്ട്. 500 വര്‍ഷത്തോളം പഴക്കമുള്ള ശിവ ക്ഷേത്രത്തില്‍ തലമുറകളായി പൂജകള്‍ ചെയ്യുന്നതും, ക്ഷേത്രത്തെ സംരക്ഷിക്കുന്നതും ഈ മുസ്ലീം കുടുംബമാണ്.  പ്രാർത്ഥനകൾക്കായി മുസ്ലിങ്ങളും ഇവിയെ എത്താറുണ്ടെന്നതും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ഈ ശിവന്‍ തനിക്കെന്റെ മാതാവിന്റെ പിതാവിനെ പോലെയാണ്, അത്രമാത്രം പ്രിയപ്പെട്ടതാണ്. ഞാനദ്ദേഹത്തെ നാനാ ( മാതാവിന്റെ പിതാവ് ) എന്നാണ് വിളിക്കുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്. എന്റെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നതെന്നും , ഹിന്ദുവും മുസ്ലീമും ഇവിടെ ഒരു പോലെ വന്നു പ്രാര്‍ത്ഥിക്കാറുണ്ടെന്നുമാണ് ക്ഷേത്രത്തിലെ കാര്യങ്ങളെല്ലാം ചെയ്യുന്ന വ്യക്തിയായ ഹാജി മതിബര്‍ റഹ്മാന്‍ പറയുന്നത്.

മുസ്ലീങ്ങൾ‌ ദുആ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ പൂജ ചെയ്യുന്നു. ക്ഷേത്രത്തിലെത്തുന്ന എല്ലാവരും തന്നെ ഈ കുടുംബത്തിന്റെ മാതൃകാപരമായ പ്രവര്‍ത്തിയില്‍ പ്രശംസിക്കാറുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍