UPDATES

ജമാഅത്തെ ഇസ്‍ലാമി (ജമ്മു-കശ്മീർ)യെ നിരോധിച്ച വാർത്തയിൽ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം; നിരുപാധികം മാപ്പു പറഞ്ഞ് അർണബിന്റെ റിപ്പബ്ലിക്ക് ടി.വി

ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടി.വി നടത്തിപ്പുകാരെന്നും ഉമരി പരിഹസിച്ചിരുന്നു.

ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രം നിരോധിച്ച വാർത്തയിൽ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ നിരുപാധികം മാപ്പു പറഞ്ഞ് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനൽ. ചാനലനിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലായിരുന്നു ചാനലിന്റെ പ്രതികരണം.

റിപ്പബ്ലിക് ടി.വിയുടെ വാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീന്‍ ഉമരി വ്യക്തമാക്കിയതിന് പിറകെയായിരുന്നു നടപടി. വാർത്തയിൽ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ഉപയോഗിച്ചത് വീഡിയോ എഡിറ്റര്‍ക്ക് സംഭവിച്ച പിഴവാണ്. തെറ്റ് ശ്രദ്ധയിൽപെട്ടതിന് പിറകെ ഇതു തിരുത്തിയെന്നും വിശദീകരണത്തില്‍ ചാനൽ പറയുന്നു.

60 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന തന്നെ അവഹേളിക്കുന്നതാണ് ചാനലിന്റെ നടപടിയെന്നായിരുന്നു വാർത്തയെ കുറിച്ച് മൗലാന ജലാലുദ്ദീന്‍ ഉമരിയു പ്രതികരണം. 40 വര്‍ഷമായി മാസികയുടെ എഡിറ്ററായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ കുറിച്ച് ഒരു വാർത്ത നൽകുന്നതിന് മുൻപ് ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്നും ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് അറിവില്ലാത്തവരാണോ റിപ്പബ്ലിക് ടി.വി നടത്തിപ്പുകാരെന്നും ഉമരി പരിഹസിച്ചിരുന്നു.

ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ഗ്രന്ഥകർത്താവ്, സാമൂഹിക-രാഷ്ട്രീയ പ്രവർത്തകൻ, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് സ്ഥാപകാംഗം എന്നീ നിലയിലും പ്രശസ്തനാണ് ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന ജലാലുദ്ദീന്‍ ഉമരി.

 

Also Read-  കാനായിയുടെ യക്ഷി വെറും ‘പോണോഗ്രാഫി’; 50 ലക്ഷം പൊടിച്ച് ആഘോഷിക്കാന്‍ അതെന്ത് സംഭാവനയാണ് കേരളത്തില്‍ ചെയ്തത്?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍