കുറ്റ പത്രത്തിന്റെ രീതിയിലുള്ള ക്ഷണക്കത്താണ് ശ്രദ്ധേയമാകുന്നത്. വിവാഹത്തിന്റെ എല്ലാ വിശദാംശങ്ങളും ഇപ്രകാരമാണ് ഒരുക്കിയിരിക്കുന്നത്.
വിവാഹങ്ങളിലും ക്ഷണക്കത്തിലുമൊക്കെ വ്യത്യസ്ത പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് യുവ തലമുറ. അതിനായി വസ്ത്രങ്ങള്‍ മുതല്‍ വിവാഹത്തിന് പോകേണ്ട വാഹനങ്ങളിലും, വീഡിയോ ചെയ്യുന്നതിലും ഒക്കെ വേറിട്ട ആശയങ്ങള്‍ പരീക്ഷിച്ചിരിക്കുന്നത് കണ്ടുകോണ്ടരിക്കുകയാണ്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആകുന്നത് വിവാഹ ക്ഷണക്കത്താണ്. കുറ്റപത്രത്തിന്റെ രീതിയിലുള്ള ക്ഷണക്കത്താണ് ശ്രദ്ധേയമാകുന്നത്. ചാലക്കുടി സ്വദേശികളായ അക്ഷയ് കുമാറിന്റെയും ആതിരയുടെയും വിവാഹ ക്ഷണക്കത്താണ് രസകരമായി ഒരിക്കിയിരിക്കുന്നത്.

കുറ്റം ഹൃദയം കവര്‍ച്ച, ശിക്ഷ ആജീവനാന്ത ദാമ്പത്യം , 2019 മാര്‍ച്ച് 17 ഞായര്‍ 10.30-നും 11.30-നും ഇടയില്‍ രണ്ടാം പ്രതിയായ വധുവിന്റെ ഭവനത്തില്‍ വച്ചാണ് ശിക്ഷ നടപ്പാക്കുന്നത് എന്നിങ്ങനെ എഴുതിയാണ് ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. വിവാഹത്തിന്റെ എല്ലാ വിശദാംശങ്ങളും ഇപ്രകാരമാണ് ഒരുക്കിയിരിക്കുന്നത്.