സംഭവത്തിൽ അറസ്റ്റിലായ യാസിർ ഭട്ട് എന്നയാളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ചതെന്നും പോലീസ്
ഒരാളുടെ മരണത്തിനിടയാക്കിയ ജമ്മു ബസ് സ്റ്റാന്റിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്ന് പോലീസ്. തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും ജമ്മു ഐജി മനീഷ് കെ സിൻഹ പ്രതികരിച്ചു. വാർത്താസമ്മേളത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ അറസ്റ്റിലായ യാസിർ ഭട്ട് എന്നയാളിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. യാസിർ ഭട്ട് ബസ്റ്റാഡിലേക്ക് ഗ്രനേഡ് വലിച്ചെറിയുകയായിരുന്നെന്നും ഐജി വ്യക്തമാക്കി. ഇയാൾ ഹിസ്ബുൾ മുജാഹിദീന്റെ കുൽഗാം കമാണ്ടർ ആണെന്നും പോലീസ് പറയുന്നു.
ജമ്മു നഗത്തിന്റെ ഹൃദയഭാഗത്തുള്ള ബസ് സ്റ്റാന്റിലായിരുന്നു ഇന്ന് ഉച്ചയോടെ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 28 പേര്‍ക്ക് പരുക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ബസ്സിനകത്തുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റവരെ അടുത്തിള്ള മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ എസ്ആർടിസി ബസിന്റെ വിൻഡ്സ്ക്രീൻ തകർന്നിട്ടുണ്ടെന്നും ടൈംസ് നൗ റിപ്പോർട്ട് പറയുന്നു.
IGP Jammu, Manish K Sinha on explosion at Jammu bus-stand: Yasir Bhatt was tasked to throw this grenade by District Commander of Hizbul Mujahideen in Kulgam, Farooq Ahmed Bhatt alias Omar. https://t.co/wcBsug29Kp
— ANI (@ANI) March 7, 2019
അതേസമയം, ആക്രമസംഭവങ്ങളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ഈ ആക്രമണത്തെ കുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകളൊന്നും ഇല്ലായിരുന്നുവെന്നായിരുന്നു പൊലീസ് നിലപാട്. സ്ഫോടനം നടന്ന ബിസി റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തിരിരുന്നു.