UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാം സീറ്റില്ലാതെ ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു: വഴങ്ങുന്നുവെന്ന് പാണക്കാട് തങ്ങള്‍

തമിഴ്‌നാട് രാമനാഥപുരത്ത് ഇക്കുറി ലീഗിന് സ്ഥാനാര്‍ത്ഥിയെ ലഭിച്ചിട്ടുണ്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് ലീഗ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പാണക്കാട് ഹൈദരാലി ഷിഹാബ്‌ തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മലപ്പുറത്ത് പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറുമാണ് മത്സരിക്കുക. തമിഴ്‌നാട് രാമനാഥപുരത്ത് ഇക്കുറി ലീഗിന് സ്ഥാനാര്‍ത്ഥിയെ ലഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പൊന്നാനിയില്‍ പി വി അന്‍വറിനെ മത്സരിപ്പിക്കുന്ന സാഹചര്യത്തില്‍ കരുത്തനായ കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കണമെന്നും പകരം മലപ്പുറം സീറ്റ് ഇ ടിയ്ക്ക് നല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ ഇരുവരെയും സിറ്റിംഗ് സീറ്റുകളില്‍ തന്നെ മത്സരിപ്പിക്കുകയായിരുന്നു.

കേരളത്തില്‍ മൂന്ന് സീറ്റ് ചോദിച്ചെങ്കിലും കേന്ദ്രത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകേണ്ടത് ആവശ്യമാണെന്ന് കണ്ട് ഈ ആവശ്യത്തില്‍ നിന്നും പിന്മാറുകയായിരുന്നുവെന്ന് പാണക്കാട് തങ്ങള്‍ അറിയിച്ചു. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടതിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസിലാക്കി വഴങ്ങുകയാണെന്നാണ് തങ്ങള്‍ പറഞ്ഞത്. അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ലീഗിന് ഒരു സീറ്റ് നല്‍കാമെന്നും കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍