അതേസമയം വിസ വിഷയത്തിലാണ് ഇയാളെ നാടുകടത്തിയതെന്നാണ് വിമാനക്കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചത്.
കുട്ടകളെ ഉപയോഗിച്ചുള്ള അശ്ലീലം ചിത്രം ഡൗണ്‍ലോഡ് ചെയ്ത ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി. ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ന്യൂഡല്‍ഹിയില്‍ നിന്നുള്ള വിമാനം തിങ്കളാഴ്ച സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങിയ ഉടനെ തന്നെ മുംബൈ സ്വദേശിയായ പൈലറ്റിനെ യുഎസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരുടെ മുന്നിലൂടെ കൈവിലങ്ങ് അണിയിച്ചാണ് പൈലറ്റിനെ പുറത്തുകൊണ്ടുപോയത്.
അമ്പതിവന് മുകളില്‍ പ്രായമുള്ള പൈലറ്റ് വിമാനത്തിന്റെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നു. യുഎസിലേക്ക് വിമാനങ്ങള്‍ സ്ഥിരമായി പറത്തുന്നയാളാണ് ഇയാള്‍. നിയമം അനുസരിച്ച് അമേരിക്കയിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യുഎസ് ബ്യൂറോ ഓഫ് കസ്റ്റംസ് ആന്‍ ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വിധേയമാകണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിനുള്ളില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും വിവരങ്ങളും കൈമാറുകയും വേണം.
യുഎസില്‍ ഇയാള്‍ കഴിഞ്ഞിരുന്ന ഹോട്ടലുകളിലെ ഇന്റര്‍നെറ്റ് ഉപയോഗത്തിലൂടെയാണ് കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീല ചിത്രങ്ങള്‍ കാണുന്നതായി എഫ്ബിഐ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി എഫ്ബിഐ ഇയാളുടെ കേസ് രഹസ്യമായി അന്വേഷിക്കുകയായിരുന്നു. തെളിവുകള്‍ ലഭിച്ചതിന് പിന്നാലെ യുഎസിലെത്തിയ പൈലറ്റിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടിയിരിക്കുകയാണ്. വിസയും റദ്ദാക്കിയിട്ടുണ്ട്. ഇനി ഇയാള്‍ക്ക് യുഎസില്‍ പോകാനാകില്ല. കേസിന്റെ വിവരങ്ങളും തെളിവുകളും എഫ്ബിഐ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
അതേസമയം വിസ വിഷയത്തിലാണ് ഇയാളെ നാടുകടത്തിയതെന്നാണ് വിമാനക്കമ്പനി വക്താവ് ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ വിസ റദ്ദാക്കാന്‍ കാരണം കുട്ടികളുടെ അശ്ലീലചിത്രം കണ്ടെതാണെന്ന് അനൗദ്യോഗികമായി അറിയിച്ചു.