UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസ് കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോ:യെച്ചൂരി

അഴിമുഖം പ്രതിനിധി

വിഎസ് അച്യുതാനന്ദന്‍ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. പിണറായി വിജയനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിക്കുന്ന പത്രസമ്മേളനത്തിലാണ് യെച്ചൂരി വിഎസിനെ കാസ്‌ട്രോയായി വിശേഷിപ്പിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവായ വിഎസ് കാസ്‌ട്രോയെ പോലെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും. വിഎസ് പാര്‍ട്ടിയുടെ പടക്കുതിരയാണെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയെ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുത്തുവെന്ന് യെച്ചൂരി അറിയിച്ചു. വിജയത്തില്‍ സംസ്ഥാന ഘടകത്തെ അഭിനന്ദിച്ചു. യെച്ചൂരിക്കൊപ്പം വിഎസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തു. പിണറായിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കാന്‍ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് യെച്ചൂരി പറഞ്ഞു.

സിപിഐയുടെ മന്ത്രിമാരെ തിങ്കളാഴ്ച തീരുമാനിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍