UPDATES

എഡിറ്റര്‍

കമ്മട്ടിപ്പാടം മേക്കിംഗ് വീഡിയോ കാണാം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. പി ബാലചന്ദ്രന്‍ തിരക്കഥയും സംഭാഷണവും ഒരുക്കി ഗ്ലോബല്‍ യുണൈറ്റഡ് മീഡിയായുടെ ബാനറില്‍ പ്രേംകുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനാണ് നിര്‍വ്വഹിച്ചത്. ഏറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ ട്രാക്കിനും സമീപം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന കമ്മട്ടിപ്പാടത്തെയും അവിടുത്തെ ദളിത് ജീവിതത്തെയും പൊള്ളുന്ന റിയലിസത്തോടെ  അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സിനിമയുടെ മേക്കിംഗ് വീഡിയോ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍