ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യുവന്റസിനെ തോല്‍പ്പിച്ചിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ ഹാട്രിക് നേട്ടത്തില്‍ യുവന്റസ് തിരിച്ചു വരവ്. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടിയാണ് യുവന്റസ് ചരിത്ര വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ അറ്റാക്കിംഗ് ഫുട്‌ബോള്‍ ആയിരുന്നു യുവന്റസിന്റെ വിജയമന്ത്രം. മാഡ്രിഡില്‍ നടന്ന ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യുവന്റസിനെ തോല്‍പ്പിച്ചിരുന്നു.
27ആം മിനുട്ടിലാണ് റൊണാള്‍ഡോ യുവന്റസിനായി ആദ്യ ഗോള്‍ നേടുന്നത്. ബെര്‍ണാഡസ്‌കിയുടെ ക്രോസില്‍ ഉയര്‍ന്ന് ചാടി തലവെച്ച് ഒബ്ലകിനെ കീഴ്‌പ്പെടുത്താന്‍ റൊണാള്‍ഡോയ്ക്ക് ആയി. രണ്ടാം പകുതിയില്‍ മറ്റൊരു ഹെഡറിലൂടെ റൊണാള്‍ഡോ രണ്ടാം ഗോളും നേടി.
സ്‌കോര്‍ 2-0, പിന്നീട് 86ആം മിനുട്ടില്‍ യുവന്റസിന് അനുകൂലമായ പെനാള്‍ട്ടി എടുത്ത റൊണാള്‍ഡോ ഗോള്‍ വലയിലെത്തിച്ചു. സ്‌കോര്‍ 3-0. അഗ്രിഗേറ്റില്‍ 3-2. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ചാമ്പ്യന്‍സ് ലീഗിലെ എട്ടാം ഹാട്രിക്കായിരുന്നു ഇത്. ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ അത്ഭുതങ്ങളാണ് സമ്മാനിച്ചത്. കഴിഞ്ഞ ആഴ്ച റയല്‍ മാഡിഡിനെതിരെ അയാക്‌സിന്റെ തിരിച്ചുവരവ്, പാരീസില്‍ ചരിത്രമെഴുതിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഏറ്റവും ഒടുവില്‍ മാഡ്രിഡിനെതിരെ യുവന്റസ് വിജയവും.