ലിയോണിന്റെ മറുപടി ഗോളിന് ശേഷം ബാഴ്‌സയ്ക്ക് കൂടുതല്‍ ഗോളുകള്‍ പിറക്കുകയായിരുന്നു.
പിഎസ്ജിയും റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും വീണാലും തങ്ങളെ
അട്ടിമറിക്കാന്‍ കഴിയില്ലെന്ന് അറിയിച്ച് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലേക്ക് കടന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ലിയോണിനെതിരെയുള്ള വിജയം. മത്സരത്തിന്റെ 31മിനുട്ടില്‍ തന്നെ ബാഴ്‌സലോണ രണ്ടു ഗോളുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. മെസ്സിയും കൗട്ടീനോയുമാണ് ബാഴ്‌സലോണയുടെ ആദ്യ ഗോളുകള്‍ നേടിയത്.
രണ്ടാം പകുതിയില്‍ ഒരു ഗോള്‍ മടക്കി സ്‌കോര്‍ 2-1 ആക്കി ലിയോണ്‍ ഒന്ന് വിറപ്പിച്ചെങ്കിലും പിന്നീടൊന്ന് സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്ക് സാധിച്ചില്ല. പിന്നെയെല്ലാം മൈസിയും കൂട്ടരും കാര്യങ്ങള്‍ ബാഴ്‌സയ്ക്ക് അനുകൂലമാക്കി. ലിയോണിന്റെ മറുപടി ഗോളിന് ശേഷം ബാഴ്‌സയ്ക്ക്
കൂടുതല്‍ ഗോളുകള്‍ പിറക്കുകയായിരുന്നു. ലിയോണ്‍ പ്രതിരോധത്തെ നിഷ്പ്രഭമാക്കി 78ആം മിനുട്ടില്‍ മെസ്സിയും, 81ആം മിനുട്ടില്‍ മെസ്സിയുടെ പാസില്‍ നിന്ന് പികെയും ഗോള്‍ നേടി. സബ്ബായി എത്തിയ ഡെംബലെയും ഗോളടിയില്‍ ഒപ്പം ചേര്‍ന്നു. ആ ഗോളും ഒരുക്കിയത് മെസ്സി തന്നെ ആയിരുന്നു. വിജയത്തോടെ ബാഴ്‌സ ക്വാര്‍ട്ടറില്‍ എത്തി.