UPDATES

സോഷ്യൽ വയർ

വോട്ടിന്റെ പ്രധാന്യം പറഞ്ഞുകൊടുക്കൂ എന്ന് മോദി; മറുപടിയുമായി എ.ആര്‍ റഹ്മാന്‍

രാജ്യത്തെ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന ആവശ്യവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. സംഗീത ലോകത്ത് ലതാമങ്കേഷ്‌കര്‍, എ.ആര്‍ റഹ്മാന്‍ എന്നിവരോട് മോദി ട്വിറ്ററിലൂടെ അഭ്യര്‍ഥന നടത്തിയിരുന്നു.

രാജ്യത്തെ ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കുവാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു എന്ന് മോദി ട്വീറ്റ് ചെയ്തു.ഇപ്പോഴിതാ മോദിയുടെ ട്വീറ്റിന് മറുപടിയുമായി എ.ആർ റഹ്‍മാനും രംഗത്തെത്തിയിരിക്കുകയാണ്.

‘തീര്‍ച്ചയായും ഞങ്ങള്‍ ചെയ്തിരിക്കും, നന്ദി’- എ.ആര്‍ റഹ്മാന്‍ മോദിക്ക് ട്വീറ്റ് ചെയ്ത് മറുപടി നല്‍കി.

നേരത്തെ സിനിമ താരങ്ങളായ മോഹന്‍ ലാലിനും നാഗാര്‍ജുനക്കും
ഇക്കാര്യം ഉന്നയിച്ച് മോദി ട്വീറ്റ് ചെയ്തിരുന്നു.

‘തീര്‍ച്ചയായും സാര്‍, ഊര്‍ജസ്വലമായ ജനാധിപത്യത്തിന് ജനങ്ങള്‍ വോട്ട് ചെയ്യേണ്ട ആവശ്യം അവരെ പറഞ്ഞ് മനസ്സിലാക്കുന്നത് എന്റെ ഉത്തരവാദിത്വമാണ്’ എന്ന് മോഹൻലാലും മോദിക്ക് മറുപടി നൽകിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍